1 GBP = 104.08

യുക്മ യോർക്ഷയർ ഹംബർ റീജിയൻ ചിത്ര രചന മത്സരത്തിന്റെ വിധി നിർണ്ണയത്തിനുള്ള സൃഷ്ടികൾ മോഷ്ടിക്കപ്പെട്ടു. കപ്പലിലെ കള്ളൻ ഉടൻ പിടിയിലാകും എന്ന് സൂചന

യുക്മ യോർക്ഷയർ ഹംബർ റീജിയൻ  ചിത്ര രചന മത്സരത്തിന്റെ വിധി നിർണ്ണയത്തിനുള്ള സൃഷ്ടികൾ മോഷ്ടിക്കപ്പെട്ടു. കപ്പലിലെ  കള്ളൻ  ഉടൻ പിടിയിലാകും എന്ന് സൂചന

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയന്റെ കലാമേളയോടനുബന്ധിച്ചു നടത്തിയ ചിത്ര രചനാ മത്സരം സംഘാടകരിൽ ചിലരോടുള്ള വൈരാഗ്യം തീർക്കുവാൻ ഉള്ള അവസരമായി ചില വൈകൃത മനസ്സുകൾ ഉപയോഗിച്ച ഹീനമായ കഥയാണ് വളരെ വിഷമത്തോടെ റിപ്പോർട് ചെയ്യുന്നത്.
കാമകണ്ണുകൾ കൊണ്ട് മക്കളെയും ചെറുമക്കളെയും കാണുകയും അവസരംകിട്ടുമ്പോൾ പീഡിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന, മനസാക്ഷി തീരെ ഇല്ലാത്ത സ്വാർത്ഥമതികളായ ഇവരെപോലുള്ളവർ യോർക്ഷയറിലും ഉണ്ട് എന്ന് വ്യക്തമാക്കുന്ന സംഭവം ആണ് ഒക്ടോബർ ഏഴാം തീയതി കീത്ത്ലീയിൽ സംഭവിച്ചത്.

രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച ചിത്ര രചന മത്സരത്തിൽ ഇരുപത്തിമൂന്നിൽ പരം കുട്ടികളും മൂന്ന് മുതിർന്നവരും പങ്കെടുത്തിരുന്നു. ചിത്ര രചന മത്സരത്തിൽ മാത്രം പങ്കെടുക്കുന്നതിനായി ദീർഘ ദൂരം യാത്ര ചെയ്ത രാവിലെ എട്ടരമുതൽ ചിലമാതാപിതാക്കൾ കുട്ടികളുമായി എത്തുകയും രാതി ഒൻപതരയ്ക്ക് ഫലപ്രഖ്യാപനം വരെ കാത്തുനിൽക്കുകയും ചെയ്തിരുന്നു. ചിത്ര രചനകൾ മാർക്കുചെയ്യുവാൻ വേണ്ടി എല്ലാ പേപ്പറുകളും കൂടി ഒരു ഫോൾഡറിൽ ആക്കി വിധികർത്താക്കൾക്കു നൽകുവാൻ രണ്ടാം സ്റ്റേജ് നിയന്ത്രിച്ചിരുന്ന ഓഫിസിൽ എത്തിച്ചിരുന്നു. എന്നാൽ വിധികർത്താക്കളിൽ എത്തുന്നതിനുമുന്പേ ആ ഫയൽ തസ്‌കര കരങ്ങളാൽ അപ്രത്യക്ഷമാക്കപ്പെട്ടു.

അപഹരിക്കപ്പെട്ട ഫയൽ തിരികെ ലഭിക്കുന്നതിനുവേണ്ടി റീജിയണൽ പ്രസിഡന്റ് കിരൺ സോളമനും നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബും റീജിയണൽ സെക്രട്ടറി ജസ്റ്റിൻ അബ്രഹാമും റീജിയൻ മെമ്പേഴ്സിന്റെ വാട്സ്ആപ് ഗ്രുപ്പിൽ അഭ്യർത്ഥിച്ചു എങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും കള്ളൻ കപ്പലിൽ തന്നെയാണെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പകൽ മാന്യനായ ആ കള്ളനെ കണ്ടുപിടിക്കുവാൻ ലഭ്യമാകുന്ന എല്ലാ വീഡിയോ, സി സി ടിവി ദൃശ്യങ്ങളും ഫോട്ടോകളും സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സംഘാടകർ. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ പോലീസ് നടപടികളിലേക്ക് പോകുവാനും ആഗ്രഹിക്കുന്നതായി റീജിയണൽ പ്രസിഡന്റ് കിരൺ അറിയിച്ചു.

ചിത്ര രചനയിൽ പങ്കെടുത്തവർക്ക്‌ ഉണ്ടായ ഈ ബുദ്ധിമുട്ടിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും പങ്കെടുത്തവർക്ക് ‘പാർട്ടിസിപ്പേഷൻ ട്രോഫി’ ഉടൻതന്നെ വിതരണം ചെയ്യുവാൻ വേണ്ട ക്രമീകരണം ചെയ്തുകൊണ്ടിരിക്കുന്നതായും ശ്രീ കിരൺ അറിയിച്ചു. ചിത്ര രചനയിൽ പങ്കെടുത്തവർ അതാത് അസ്സോസ്സിയേഷൻ ഭാരവാഹികൾ മുഖേനെയോ നേരിട്ടോ റീജിയണൽ പ്രസിഡന്റ് കിരൺ സോളമനുമായോ റീജണൽ സെക്രട്ടറി ജസ്റ്റിൻ അബ്രഹാമുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണമെന്നു അപേക്ഷിക്കുന്നു.

കിരൺ – 07735554190
ജസ്റ്റിൻ – 07985656204

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more