1 GBP = 104.00
breaking news

യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്‍ കായിക മേളയും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉത്ഘാടനവും ഈ ശനിയാഴ്ച ലീഡ്‌സില്‍

യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്‍ കായിക മേളയും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉത്ഘാടനവും ഈ ശനിയാഴ്ച ലീഡ്‌സില്‍

യുക്മ യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ കായിക മല്‍സരങ്ങളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനോത്ഘാടനവും ഈ ശനിയാഴ്ച (27/5/17) ലീഡ്‌സില്‍ വെച്ച് നടത്തപ്പെടുന്നു. ലീഡ് സ് മലയാളീ അസ്സോസ്സിയേഷന്റെ ആഥിതേയത്വത്തില്‍ നടക്കുന്ന കായിക മേള യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് രാവിലെ 9 മണിക്ക് ഫ്‌ലാഗ് ഓഫ് ചെയ്യും. സ്‌റ്റെം സെല്‍ സാമ്പിള്‍ ശേഖരിച്ചുകൊണ്ട് റീജിയണ്‍ പ്രസിഡണ്ട് ശ്രീ കിരണ്‍ സോളമന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനോല്‍ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിക്കും.

റീജിയന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണു കായിക മേള നടത്തപ്പെടുന്നത്. ഈ റീജിയനില്‍പെട്ട വിവിധ ടീമുകളെ ഉള്‍പ്പെടുത്തികൊണ്ടു ക്രിക്കറ്റ് മല്‍സരവും വാശിയേറിയ വടം വലി മല്‍സരവും നടത്തപ്പെടുന്നു.
രാവിലെ 9 മുതല്‍ ക്രിക്കറ്റ് കളി തുടങ്ങുകയും 10 മണി മുതല്‍ കുട്ടികളുടെയും, അതിന് ശേഷം വലിയവരുടെയും മത്സരങ്ങള്‍ നടത്തപ്പെടുകയും ചെയ്യും.

അന്നേ ദിവസം രാവിലെ റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
മല്‍സരങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലായി എന്നു റീജിയണ്‍ പ്രസിഡ്ണ്ട് കിരണ്‍ സോളമനും സെക്രട്ടറി ജസ്റ്റിനും അറിയിച്ചു.

കായിക മേള നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് ചുവടെ
East Keswick Cricket Club, Moor Ln,
Leeds
LS17 9HN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more