1 GBP = 103.95

ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്ന് പ്രധാനമന്ത്രി

ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്ന് പ്രധാനമന്ത്രി

ഡെറാഡൂൺ: നാലാമത് അന്താരാഷ്‌ട്ര യോഗദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെറാഡൂണിൽ യോഗാഭ്യാസം നടത്തി. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗയെന്ന് മോദി പറഞ്ഞു. ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ യോഗാദിനാചാരണ ചടങ്ങുകളിൽ പങ്കെടുത്തു.

ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പ്രധാനമന്ത്രി പങ്കടുത്ത യോഗാദിനാഘോഷങ്ങൾ. അൻപതിനായിരം പേർക്കൊപ്പം പ്രധാനമന്ത്രിയും യോഗാഭ്യാസം നടത്തി. ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്നും യോഗ ശത്രുത മാറ്റി എല്ലാവരെയും ഒന്നിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മഹാരാഷ്ട്രയിലെ യോഗാദിനാചാരണ പരിപാടികളിൽ പങ്കെടുത്തു. ഡൽഹിയിൽ രാജ്പഥിൽ നടന്ന യോഗാഭ്യാസത്തിൽ കേന്ദ്രമന്ത്രിമാർ പങ്കെടുത്തു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഗവർണർക്കുമൊപ്പം ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗും യോഗാഭ്യാസം നടത്തി. ലഡാക്കിൽ പതിനെട്ടായിരം അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ ഐടിബിപി ജവാന്മാർ യോഗാഭ്യാസം നടത്തി.

നാവിക വ്യോമസേനാ യൂണിറ്റുകളും വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും സ്ഥാനപതി കാര്യാലങ്ങളും ദിനാചരണത്തിന്റെ ഭാഗമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more