യോഗ അനിസ്ലാമികം, സുര്യനമസ്‌കാരം ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് സോഷ്യല്‍മീഡിയയില്‍ ചീത്തവിളി


യോഗ അനിസ്ലാമികം, സുര്യനമസ്‌കാരം ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് സോഷ്യല്‍മീഡിയയില്‍ ചീത്തവിളി

യോഗ ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി. യോഗയും സൂര്യനമസ്‌കാരവും അനിസ്ലാമികമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്ന് ചൂണ്ടിക്കാട്ടിയാണ് കൈഫ് നാല് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ യോഗ ചെയ്യുന്നത് അനിസ്ലാമികമാണ് എന്നും ഇസ്ലാമായ കൈഫ് യോഗ ചെയ്യുന്നത് മതവിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇതിന് മറുപടിയുമായി കൈഫ് രംഗത്തെത്തി. യോഗ ചെയ്യുമ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നത് അള്ളാഹൂ ആണെന്നും യോഗയിലും വ്യായാമത്തിലും മതത്തിനുള്ള സ്ഥാനം എന്താണ് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ക്രിക്കറ്റ്താരം മുഹമ്മദ് ഷമി ഭാര്യയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ലീവ് ലെസ്സ് ഗൗണ്‍ധരിച്ച ഭാര്യയുടെ വേഷം അനിസ്ലാമികമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനത്തെ അപലപിച്ചും ഷമിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കൈഫും രംഗത്ത് എത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates