1 GBP = 103.87
breaking news

ചിലർ യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

ചിലർ യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗയെ ഹൈജാക്ക് ചെയ്യാൻ ചിലർ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും വിഭാഗത്തിന്‍റെ മാത്രമാണ് എന്നു തെറ്റിധരിച്ച് യോഗയിൽ നിന്ന് ആരും വിട്ടു നിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന യോഗാദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

യോഗ അഭ്യാസത്തിന് മുന്നോടിയായി ചില സൂക്തങ്ങൾ ചിലർ ചൊല്ലുന്നുണ്ട്. അത് ഋഗ്വേദത്തിലേതാണെന്നാണ് പറയുന്നത്. എന്നാൽ ഋഗ്വേദത്തിന് മുൻപേ തന്നെ യോഗ ഉണ്ട്. മതാചാര പ്രകാരമുള്ളതല്ല യോഗയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഭാസ്കരീയം ഓഡിറ്റോറിയത്തിൽ യോഗ ദിനാചരണം കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ തിരുവനന്തപുരം മാനവീയം വിഥിയിലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യവട്ടം എൽഎൻസിപി യിലും ദിനാചരണത്തിൽ പങ്കെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗ പരിശീലനം ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.

മതാചാരപ്രകാരമുള്ള അഭ്യാസ മുറയല്ല യോഗയെന്നും തെറ്റിദ്ധാരണയുടെ പേരിൽ ആരും യോഗയിൽ നിന്ന് വിട്ടു നിൽക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യോഗാദിനത്തിന്‍റെ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more