1 GBP = 103.96

‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സി’ന് തുടക്കം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ചൊല്ലിയ മയക്കുമരുന്ന് ലഹരിവിരുദ്ധപ്രതിജ്ഞ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് ഒരേസ്വരത്തില്‍ ഏറ്റുചൊല്ലി

‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സി’ന് തുടക്കം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ചൊല്ലിയ മയക്കുമരുന്ന് ലഹരിവിരുദ്ധപ്രതിജ്ഞ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് ഒരേസ്വരത്തില്‍ ഏറ്റുചൊല്ലി

തിരുവനന്തപുരം: കേരള പൊലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിരുദ്ധപ്രചാരണ പരിപാടി ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സിന്’ തുടക്കമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ചൊല്ലിയ മയക്കുമരുന്ന് ലഹരിവിരുദ്ധപ്രതിജ്ഞ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് ഒരേസ്വരത്തില്‍ ഏറ്റുചൊല്ലി. ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശമായിരിക്കണം ഇനി നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലഹരി ഉപയോഗിക്കില്ലെന്ന് ചെറുപ്രായത്തില്‍തന്നെ എടുക്കുന്ന പ്രതിജ്ഞ ജീവിതത്തിലുടനീളം പുലര്‍ത്താന്‍ കഴിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റുഡന്റ് പൊലീസിന്റെ നൃത്തവും കാര്യവട്ടം എല്‍എന്‍സിപിഇ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും ദൃശ്യ വിസ്മയമായി. ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത ആയിരക്കണക്കിന് വര്‍ണബലൂണുകള്‍ വാനില്‍ പറത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരും സന്നിഹിതരായിരുന്നു. തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള മൊമന്റോ മുഖ്യമന്ത്രി സമ്മാനിച്ചു.

ക്രിക്കറ്റ് താരങ്ങളും മുഖ്യമന്ത്രിയും സ്റ്റേഡിയത്തില്‍ എത്തിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു. ജീവിതത്തില്‍ ലഹരിയെ അകറ്റി നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെയും വിരാട് കോഹ്ലിയുടെയും അഭ്യര്‍ഥന ആരവത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനം ചുറ്റിയെത്തിയപ്പോള്‍ ഫുട്ബാള്‍ താരം ഐ എം വിജയന്‍ ദീപം തെളിയിച്ചു. വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളാകാതെ അവരെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പരിപാടി സംഘടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more