1 GBP = 104.17

ആദ്യമന്ത്രിസഭാ യോഗത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി മുഖ്യമന്ത്രി യെദ്യൂരപ്പ

ആദ്യമന്ത്രിസഭാ യോഗത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗളുരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിനം തന്നെ ജനപ്രിയ തീരുമാനവുമായി ബിഎസ് യെദ്യൂരപ്പ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം യെദ്യൂരപ്പ സര്‍ക്കാര്‍ കൈക്കൊണ്ടു. ഇന്ന് രാവിലെയാണ് ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നത്. ആ വാഗ്ദാനമാണ് ആദ്യമന്ത്രസഭാ യോഗത്തില്‍ തന്നെ യെദ്യൂരപ്പ നടപ്പിലാക്കിയിരിക്കുന്നത്

സംസ്ഥാനത്തെ കര്‍ഷകരോടുള്ള പാര്‍ട്ടിയുടെയും തന്റെയും പ്രതിബദ്ധത വെളിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സത്യപ്രതിജ്ഞാ ചടങ്ങുമുതല്‍ യെദ്യൂരപ്പ കൈക്കൊണ്ടത്. കര്‍ഷകനാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. പച്ചഷാള്‍ പുതച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതും. ഇതും താന്‍ കര്‍ഷകരുടെ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടുന്നതിനായിരുന്നു എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസും ജെഡഎസും അധാര്‍മികമായ സഖ്യത്തിലൂടെ ഭരണം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ബെജിപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച് ഭരിക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more