1 GBP =
breaking news

എ ഐ സി നാഷണൽ കോൺഫറൻസിന് മാഞ്ചസ്റ്റർ ഒരുങ്ങി; സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉത്‌ഘാടനം ചെയ്യും

എ ഐ സി നാഷണൽ കോൺഫറൻസിന് മാഞ്ചസ്റ്റർ ഒരുങ്ങി; സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉത്‌ഘാടനം ചെയ്യും

മാഞ്ചസ്റ്റർ: സി പി ഐ(എം) 22മത് പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റ് ദേശീയ സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം. സമ്മേളനം ഉത്‌ഘാടനം ചെയ്യാനായി സി പി ഐ( എം ) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ബ്രിട്ടനിലെത്തി. മാഞ്ചസ്റ്ററിലെ ബ്രിട്ടാനിയ ഹോട്ടലിലെ സഖാവ് അവ്താർ സിംഗ് സാദിഖ് നഗറിൽ നടക്കുന്ന ദേശീയ സമ്മേളനം ഇന്ന് ഉച്ചക്ക് 12 മണിയോടെ സഖാവ് സീതാറാം യച്ചൂരി ഉത്‌ഘാടനം ചെയ്യും. എ ഐ സി ജനറൽ സെക്രട്ടറി ശ്രീഹർസെവ് ബൈൻസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ നിരവധിപേർ പങ്കെടുക്കും.

ഇന്ന് നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനും നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമാകുവാനും യുകെയും വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഇതിനകം തന്നെ മാഞ്ചെസ്റ്ററിലെത്തിയിരിക്കുന്നത്. ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പും, കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ 2019ൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും. അതേസമയം കർണ്ണാടക തിരഞ്ഞെടുപ്പിൽ സി പി എം മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിയെ തോല്‍പ്പിക്കാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന യെച്ചൂരിയുടെ പ്രസ്താവനക്ക് കൂടുതൽ വ്യക്തമായ മറുപടിയും എ ഐ സി സമ്മേളനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

1845കളിൽ കാറൽ മാർക്സിന്റേയും ഫ്രഡറിക് എൻഗേൾസിന്റെയും പ്രവർത്തന മണ്ഡലമായിരുന്ന മാഞ്ചസ്റ്ററിലെ അവ്താർ സിംഗ് സാദിഖ് നഗറിൽ സമ്മേളനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി സ്വാഗത സംഘം അറിയിച്ചു. ഇന്ന് ഉച്ചക്ക് നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷം നാളെ രാവിലെ പത്ത് മണിയോടെയാകും പ്രതിനിധി സമ്മേളനം ആരംഭിക്കുക. അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ പതിനെട്ടാമത് പാർട്ടി കോൺഫറൻസാണ് മാഞ്ചെസ്റ്റററിൽ നടക്കുകയെന്ന് എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ് പറഞ്ഞു. സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Address:
Britannia Country House Hotel
Palatine Road,
Didsbury,
Manchester
M20 2WG
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ശ്രീകുമാര്‍ ജെ എസ് :07886392327
ജോസഫ്‌ ഇടിക്കുള: 07535229938
ജനേഷ് സി എന്‍ : 07960432577
അഭിലാഷ് തോമസ്‌ ( അയര്‍ലണ്ട്):+353879221625

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more