1 GBP = 104.02

അക്രമരാഷ്ട്രീയം സിപിഐഎമ്മിന്റെ നയമല്ല: സീതാറാം യെച്ചൂരി

അക്രമരാഷ്ട്രീയം സിപിഐഎമ്മിന്റെ നയമല്ല: സീതാറാം യെച്ചൂരി

തൃശൂര്‍: അക്രമരാഷ്ട്രീയത്തിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമരാഷ്ട്രീയം സിപിഐഎമ്മിന്റെ നയമല്ലെന്നും ഇതില്‍ വ്യതിചലനം ഉണ്ടായാല്‍ തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

അക്രമം പാര്‍ട്ടിനയമല്ല, രാഷ്ട്രീയ അക്രമങ്ങളില്‍ സിപിഐഎം വിശ്വസിക്കുന്നില്ല. ജനാധിപത്യരീതിയിലാണ് സിപിഐഎം എതിരാളികളെ നേരിടുന്നത്. ഇതില്‍ വ്യതിചലനം ഉണ്ടായാല്‍ പാര്‍ട്ടി അത് തിരുത്തും. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കും. യെച്ചൂരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് യെച്ചൂരി ഉയര്‍ത്തിയത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പാതയാണ് മോദിയും പിന്തുടരുന്നത്. മന്‍മോഹന്‍ സിംഗ് മൗന്‍ (മിണ്ടാത്ത) മോഹന്‍ സിംഗായിരുന്നെങ്കില്‍ മോദി മൗനേന്ദ്ര മോദിയാണ്. കുംഭകോണങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണ്. വിദേശയാത്രകളില്‍ മോദിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരെന്ന് അറിയണം. യെച്ചൂരി വ്യക്തമാക്കി.

നേതാക്കള്‍ തമ്മിലല്ല, നയങ്ങള്‍ തമ്മിലാണ് വ്യത്യാസം വേണ്ടതെന്ന് യെച്ചൂരി പറഞ്ഞു. നേതാവല്ല നയമാണ് പ്രധാനമെന്നും യെച്ചൂരി പറഞ്ഞു. മോദിയോ രാഹുലോ എന്നതല്ല, നയം എന്താണ് എന്നതാണ് വിഷയം. യെച്ചൂരി പറഞ്ഞു.

ബിജെപിക്കെതിരെ ഇടതുജനാധിപത്യ ശക്തികളെ യോജിപ്പിക്കണം. പ്രധാന വെല്ലുവിളി ആര്‍എസ്എസിനെ എങ്ങനെ തോല്‍പ്പിക്കാം എന്നതാണ്. രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അസാധാരണസാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത് രാജ്യവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ശക്തമായ വെല്ലിവിളികള്‍ നേരിടുകയാണ്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം തകര്‍ക്കുകയാണ്. ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യമാണ് ചര്‍ച്ചയാകേണ്ടത്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണ്. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്.

രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം തകര്‍ക്കുകയാണ്. ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യമാണ് ചര്‍ച്ചയാകേണ്ടത്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണ്. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്.

ഒരു ദശകമായി രാജ്യം ആഗോളവത്കരണ പ്രതിസന്ധി നേരിടുകയാണ്. ചെലവ് ചുരുക്കലിന്റെ തീരുമാനങ്ങള്‍ തൊഴിലാളി വര്‍ഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ആഗോള മുതലാളിത്തവുമായി കണ്ണി ചേരുന്ന സമീപനമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റേത്. രാജ്യത്തിന്റെ വിദേശനയത്തിലെ പൊളിച്ചെഴുത്ത് ഭീഷണിയാവുകയാണ്. യെച്ചൂരി പറഞ്ഞു.

സിപിഐഎമ്മിന്റെ സംസ്ഥാനസമ്മേളനത്തിനി തൃശൂരില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. അതീവഗൗരവതരമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വിഎസ് പറഞ്ഞു. നിവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷ-മതേതരപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വിഎസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more