യാക്കൂബിനെ പോലീസ് മുന്‍നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയെന്ന് പിതാവ്, തന്റെ ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം തരണമെന്നും ആവശ്യം


യാക്കൂബിനെ പോലീസ് മുന്‍നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയെന്ന് പിതാവ്, തന്റെ ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം തരണമെന്നും ആവശ്യം

എം62 വില്‍ പോലീസ് നടത്തിയ വെടിവെയ്പില്‍ മരിച്ച യാസിര്‍ യാക്കൂബിന്റെ മരണത്തില്‍ പോലീസിനെതിരേ ആരോപണങ്ങളുമായി യാക്കൂബിന്റെ പിതാവ്. പോലീസ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം യാക്കൂബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പിതാവ് മൊഹമ്മദ് യാക്കൂബ് ആരോപിച്ചത്. യാക്കൂബിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള തന്റെ ചോദ്യത്തിന് പോലീസ് ഉത്തരം നല്‍കണമെന്നും മൊഹമ്മദ് യാക്കൂബ് ആവശ്യപ്പെട്ടു.

മോട്ടോര്‍വേയില്‍ യാക്കൂബിനെ പോലീസ് വെടിവെച്ച് കൊന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനയില്‍ യാക്കൂബിന്റെ കുടുംബവും പങ്കെടുത്തു. യാക്കൂബിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബ്രാഡ്‌ഫോര്‍ഡില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. യാതൊരു നീതിയും ലഭിക്കാതെയാണ് മകന്‍ മരിച്ചതെന്ന് മുഹമ്മദ് യാക്കൂബ് ആരോപിച്ചു.

സത്യമാണ് തനിക്ക് അറിയേണ്ടതെന്നും തന്റെ ചോദ്യങ്ങള്‍ക്ക് പോലിസ് ഉത്തരം തരണമെന്നും അദ്ദേഹം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരാള്‍ക്ക് സ്വയം വിശദീകരിക്കാന്‍ അവസരം നല്‍കാതെ ഇങ്ങനെ കൊല്ലാന്‍ ന്ിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

ഇതിനിടെ ആയുധം കൈവശം വെച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് പേരില്‍ രണ്ട് പേര്‍ക്ക് വെസ്റ്റേ് യോര്‍ക്ഷയര്‍ പോലീസ് ജാമ്യം അനുവദിച്ചു. യാക്കൂബിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം കത്തിപ്പടര്‍ന്ന ബ്രാഡ്‌ഫോര്‍ഡിലെ ജനങ്ങളോട് ശാന്തരായി ഇരിക്കാന്‍ സ്ഥലം എംപി നാസ് ഷാ അഭ്യര്‍ത്ഥിച്ചു. സംഭവത്തെ കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്ലെയ്ന്റ്‌സ് കമ്മീഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രാഡ്‌ഫോര്‍ഡിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ് യാസിര്‍ യാക്കുബിന്റെ പിതാവ് മുഹമ്മദ് യാക്കൂബ്. നിരവധി സ്ഥലങ്ങളും ടെക്‌സ്റ്റൈല്‍ഷോപ്പുകളും ഇദ്ദേഹത്തിനുണ്ട്. 2010 ല്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡില്‍ വെടിവെയ്പ് നടത്തിയതിന് യാസിര്‍ യാക്കൂബിനെപോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെളിവില്ലെന്ന ്കണ്ട് കോടതി ഇയാളെ വെറുതേവിട്ടിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates