ഹാക്ക് ചെയ്യപ്പെട്ടത് ഒരു ബില്യണ്‍ യാഹൂ ആക്കൗണ്ടുകള്‍, എത്രയും വേഗം പാസ്സ് വേര്‍ഡും സുരക്ഷാ ചോദ്യങ്ങളും മാറ്റി അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശം


ഹാക്ക് ചെയ്യപ്പെട്ടത് ഒരു ബില്യണ്‍ യാഹൂ ആക്കൗണ്ടുകള്‍, എത്രയും വേഗം പാസ്സ് വേര്‍ഡും സുരക്ഷാ ചോദ്യങ്ങളും മാറ്റി അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശം

ഒരു ബില്യണോളം യാഹൂ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 2014 ല്‍ 500 മില്യണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പുറമേ 2013 ന് ശേഷവും ഇത്രയും തന്നെ അക്കൗണ്ടുകളില്‍ നിന്ന് വിവരം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് യാഹൂ പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അക്കൗണ്ട് ഉടമകളുടെ പേര്,പാസ്സ് വേര്‍ഡ്, ജനനതീയതി, പാസ്സ് വേര്‍ഡ്, ഇമെയില്‍ വിലാസം എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. എന്നാല്‍ അക്കൗണ്ട് ഉടമകളുടെ ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ല. അക്കൗണ്ട് സുരക്ഷിതമാക്കാനായി നല്‍കിയ സുരക്ഷാ ചോദ്യങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഹാക്കിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണ് എന്ന് യാഹൂവിനെ ഏറ്റെടുക്കുന്ന വെരിസോണ്‍ കമ്പനി അറിയിച്ചു. 2014 ല്‍ നടത്തിയ ഹാക്കിംഗ് ഒരു സ്റ്റേറ്റിന്റെ സഹായത്തോടെ നടത്തിയതാണ് എന്ന് യാഹൂ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് രാജ്യമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് യാഹൂ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഹാക്കിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത് യാഹൂവിനെ ഏറ്റെടുക്കാനിരിക്കുന്ന വെരിസോണിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 4.8 ബില്യണ്‍ ഡോളറിനാണ് വെരിസോണ്‍ യാഹൂവിനെ ഏറ്റെടുക്കുന്നത്. ഈ ഡീല്‍ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണര്‍ന്നിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലചത്തില്‍ കൂടുതല്‍ വിലയിരുത്തല്‍ നടത്തിയ ശേഷമേ ഡീലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് വെരിസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട സാഹചര്യത്തില്‍ പാസ്സ് വേര്‍ഡും സുരക്ഷാ ചോദ്യങ്ങളും മാറ്റാന്‍ യാഹൂ അക്കൗണ്ട് ഉടമകളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates