1 GBP =
breaking news

മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിൽ ക്രിസ്തുമസ് ശുശ്രൂഷകൾ 24ന്…..

മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിൽ ക്രിസ്തുമസ് ശുശ്രൂഷകൾ 24ന്…..

ജോൺസൺ ജോസഫ്
യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ക്രിസ്തുമസ് ശുശ്രൂഷകൾ ഡിസംബർ 24ന് ക്രോയ്‌ഡൻ, ബ്രിസ്റ്റോൾ, ലിവർപൂൾ, ഈസ്റ്റ് ലണ്ടൻ, മാഞ്ചസ്റ്റർ, നോട്ടിങ്ഹാം എന്നീ മിഷൻ സെന്ററുകളിൽ കേന്ദ്രീകരിച്ചു നടത്തപ്പെടും. ക്രോയ്‌ഡൻ സെന്റ് ജെത്രൂഡ് ദേവാലയത്തിലും, ബ്രിസ്റ്റോൾ സെന്റ് വിൻസെന്റ് ഡീപോൾ ദേവാലയത്തിലും ഉച്ചക്ക്‌ രണ്ടിനാണ് ശുശ്രൂഷ. ലിവർപൂൾ സെന്റ് ജോസഫ് കോൺവെന്റിൽ വൈകിട്ട് നാലരക്കും, നോട്ടിങ്ഹാം ഔർ ലേഡി ദേവാലയത്തിൽ വൈകിട്ട് എട്ട് മണിക്കും, ഈസ്റ്റ് ലണ്ടൻ സെന്റ് അന്ന ദേവാലയത്തിൽ , വൈകിട്ട് എട്ടരക്കും, മാഞ്ചസ്റ്റർ സെന്റ് ഹിൽഡാ ദേവാലയത്തിൽ വൈകിട്ട്‌ ഒമ്പതിനുമാണ് ശുശ്രൂഷകൾ ആരംഭിക്കുക.
യുകെ സീറോ മലങ്കര സഭയുടെ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ, വിവിധ രൂപതകളിലെ മലങ്കരസഭാ ചാപ്ലൈൻമാരായ ഫാ. രഞ്ജിത് മടത്തിറമ്പിൽ, ഫാ. ജോൺ അലകസ് എന്നിവർ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more