1 GBP =
breaking news

വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷൻ (WYMA) ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി.

വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷൻ (WYMA)  ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി.

ജോബി ജോസഫ്

വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസ്സിയേഷൻ 2017 – 18 ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ വേക്ഫീൽഡ് ബെഞ്ചമിൻ വർക്കിംഗ്‌ മെൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 28 നു കൊണ്ടാടി. വൈകിട്ട് നാലുമണിക്ക് സാന്റായടൊപ്പം, പ്രസിഡന്റ്‌ സ്റ്റിനി ജോൺ നിലവിളക്ക് കൊളുത്തികൊണ്ട് പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

പ്രവാസികളായ നമ്മൾ അനുദിന ജീവിതത്തിൽ പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി തീരണമെന്നും അത് പുതു തലമുറയ്ക്ക് മാതൃകയായി മാറണമെന്നും സാന്റാ നൽകിയ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. പുതുവർഷത്തിൽ ലോകം മുഴുവനും ശാന്തിയും, സമാധാനവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.

പ്രോഗ്രാം കോർഡിനേറ്റർമാരായ സുജാ സ്കറിയയുടെയും, ഷാരോൺ അരുണിന്റേയും നേതൃത്വത്തിൽ നേറ്റിവിറ്റി ഷോ ഉൾപ്പെടെ കണ്ണിനു കൗതുകകരവും കാതിന് ഇമ്പകരവുമായ വിവിധ കലാപരിപാടികളും അസോസിയേഷന്റെ ഒരുപറ്റം കലാകാരന്മാർ അവതരിൽപിച്ച കോമഡി സ്കിറ്റും വളരെ ശ്രദ്ധേയമായി. വളരെ രുചികരമായ ക്രിസ്മസ് ഡിന്നറിനുശേഷം വരും വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്‌ ശ്രീമതി ജീന വിനു, വൈസ് പ്രസിഡന്റ്‌ ജിമ്മി ദേവസികുട്ടീ, സെക്രട്ടറി സാജൻ സത്യൻ, ജോയിൻ സെക്രട്ടറി രജിത പ്രസാദ് . ട്രഷറർ ജിജോ ജോസഫ്, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയി സിനി ജിജോ, റോസി സജി, ഡിന്റാ ടോമി, ജിറ്റി ജോബിൻ, അലീന സാബു,അരുൺ കാലിഫ് എന്നിവരെ തിരഞ്ഞെടുത്തു

സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സിബി മാത്യൂസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more