1 GBP = 104.24

വേൾഡ്​ ട്രേഡ്​ സെന്‍റർ ആക്രമണം: നഷ്​ടപരിഹാരവുമായി അമേരിക്കൻ എയർലൈൻസ്

വേൾഡ്​ ട്രേഡ്​ സെന്‍റർ ആക്രമണം: നഷ്​ടപരിഹാരവുമായി അമേരിക്കൻ എയർലൈൻസ്

ന്യൂ​യോ​ർ​ക്​​: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സും യു​നൈ​റ്റ​ഡ്​ എ​യ​ർ​ലൈ​ൻ​സും വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​റി​നു​ണ്ടാ​യ കേ​ടു​പാ​ടി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി.​ വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ ലാ​രി സി​ൽ​വ​ർ സ്​​റ്റെ​യി​നു​മാ​യി 9.51 കോ​ടി യു.​എ​സ്​ ഡോ​ള​റി​നാ​ണ്​ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​ത്. 2011 സെ​പ്​​റ്റം​ബ​ർ 11ന് ​ന​ട​ന്ന​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​​​ശേ​ഷം 13 വ​ർ​ഷം നീ​ണ്ട വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കാ​ണ്​ അ​ന്ത്യ​മാ​യ​ത്.

ന്യൂ​യോ​ർ​ക്കി​​ലെ​യും ന്യൂ​ജ​ഴ്​​സി​യി​ലെ​യും പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​ർ ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​​െൻറ ആ​റ്​ മാ​സം മു​മ്പ്​​ സി​ൽ​വ​ർ സ്​​റ്റെ​യി​നി​​െൻറ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​പ്പി​നാ​യി 99 വ​ർ​ഷ​ത്തേ​ക്ക്​ പാ​ട്ട​ത്തി​െ​ന​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യാ​യി 455 കോ​ടി ഡോ​ള​ർ തു​ട​ക്ക​ത്തി​ൽ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും എ​യ​ർ​ലൈ​ൻ​സി​​െൻറ വീ​ഴ്​​ച ചൂ​ണ്ടി​ക്കാ​ട്ടി സി​ൽ​വ​ർ സ്​​​റ്റെ​യി​ൻ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ആ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു. അ​ന്ന്​ 1230 കോ​ടി യു.​എ​സ്​ ഡോ​ള​ർ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും എ​യ​ർ​ലൈ​ൻ​സ്​ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ​

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​െ​ക്കാ​ടു​വി​ൽ യു.​എ​സ്​ ജി​ല്ല കോ​ട​തി ജ​ഡ്​​ജി അ​ൽ​വി​ൻ ഹെ​ല്ലെ​ർ​ ​സ്​​റ്റെ​യി​ൻ മു​ന്നോ​ട്ടു​​വെ​ച്ച ഒ​ത്തു​തീ​ർ​പ്പ്​ ഇ​രു വി​ഭാ​ഗ​വും അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more