1 GBP =
breaking news

സണ്ണി സ്റ്റീഫന്‍ കുടുംബ സമാധാന സന്ദേശവുമായി യുകെയില്‍…..

സണ്ണി സ്റ്റീഫന്‍ കുടുംബ സമാധാന സന്ദേശവുമായി യുകെയില്‍…..

കെ.ജെ ജോൺ

സൗത്താംപ്റ്റൻ: ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, വേൾഡ് പീസ്‌ മിഷന്‍ ചെയർമാനും, ഫാമിലി കൗൺസിലറും , സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ 2017 നവംബര്‍ 11 മുതല്‍‌ ഡിസംബര്‍ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബസമാധാനസന്ദേശം നൽകുന്നു.

“സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ അടയാളമായി ജീവിക്കാന്‍ കഴിയുന്ന ജീവിതസ്പർശിയായ കുടുംബസന്ദേശങ്ങളും, മുപ്പത്തിയേഴു വർഷത്തെ കൗൺസിലിംഗ് അനുഭവങ്ങളും പങ്കുവച്ച്, പ്രായോഗിക ജീവിത പാഠങ്ങളാക്കി നൽകുന്ന സണ്ണി സ്റ്റീഫന്റെ വചന ശുശ്രൂഷകള്‍ കുടുംബജീവിതം നയിക്കുന്നവർക്ക് പ്രകാശത്തിന്റെ പാഠങ്ങളാണെന്ന്” വേൾഡ് പീസ്‌ മിഷന്റെ യുകെ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ടോമി ചിറക്കല്‍ മണവാളന്‍ അഭിപ്രായപ്പെട്ടു.

ബോൺമൗത്ത്‌, റെഡ്ഡിംഗ്, ബേസ്സിംഗ്സ്റ്റോക്ക് , ന്യൂമിൽട്ടന്‍, ആൽഡറർഷോട്ട് എന്നിവിടങ്ങളിലുള്ള ദേവാലയങ്ങളിലാണ് വചനശുശ്രൂഷകള്‍ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

2017 നവംബര്‍ 4നു നടക്കുന്ന സീറോമലബാര്‍ – ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിലും ശ്രീ സണ്ണി സ്റ്റീഫന്‍ പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങൾക്ക്:

വേൾഡ് പീസ്‌ മിഷന്‍ ( യുകെ ) – 0740 477 5810
റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ജോസ് സി.വി ( 0789 781 6039 )
ജോർജ് സൈമണ്‍ ( 0786 139 2825 )
രാജു തോമസ്‌ ( 0772 376 1637 )
Email: [email protected]
www.worldpeacemission.net

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more