1 GBP = 103.69

ലോകം റഷ്യയിലേക്ക്; നാളെമുതൽ ലോകം ഒരു പന്തിന്‍റെ പിന്നാലെ

ലോകം റഷ്യയിലേക്ക്; നാളെമുതൽ ലോകം ഒരു പന്തിന്‍റെ പിന്നാലെ

മോസ്കോ: ലോകം ഒരു പന്തിലേക്ക് ചുരുങ്ങാൻ ഇനി ഒരു ദിവസത്തിന്‍റെ ദൈർഘ്യം മാത്രം. ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ജൂൺ 14ന് കിക്കോഫ്. മോസ്കോയിലെ ലുഷ്കിനി സ്റ്റേഡിയത്തിൽ അര മണിക്കൂർ നീളുന്ന ഉദ്ഘാടന ചടങ്ങിൽ ബ്രസീൽ ഇതിഹാസ താരം റൊണാൾഡോയും പോപ്പ് താരം റോബി വില്യംസനും ശ്രദ്ദാ കേന്ദ്രമാകും. റഷ്യൻ ഗായിക എയ്ഡ ഗരി ഫുല്ലിനയും ഉദ്ഘാടന ചടങ്ങിന്‍റെ പ്രധാന ആകർഷണമാണ്.

തുടർന്ന് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടും. ആരോഗ്യ കാരണത്താൽ പെലെ ചടങ്ങിന് എത്തില്ല. ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച വിശദാംശങ്ങൾ ഫിഫ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ലുഷ്കിനി സ്റ്റേഡിയവും പരിസരവും കനത്ത സുരക്ഷയിലാണ്.

ലോകത്തിന് മുന്നിൽ റഷ്യയുടെ മഹത്വം വിളിച്ചോതുന്നതാകും ലോകകപ്പ് എന്ന് പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. റഷ്യയും സൗദിയും തമ്മിലുള്ള ഉദ്ഘാടന മൽസരം നിയന്ത്രിക്കുന്നത് അർജന്‍റീനൻ റഫറി നെസ്റ്റർ പിറ്റാനയാണ്. വീഡിയോ അസിസ്റ്റൻറ് സംവിധാനത്തിൽ നടക്കുന്ന ആദ്യ ലോകകപ്പാണിത്. ആദ്യ മൽസരത്തിൽ വാർ സംവിധാനത്തെ നയിക്കുന്നത് ഇറ്റലിക്കാരനായ മസ്സി മിലിയാനോ ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more