1 GBP =
breaking news

ഒല ക്യാബിൽ യുവതിക്ക് സുഖപ്രസവം; അഞ്ച് വർഷത്തേക്ക് അമ്മയ്ക്കും കുഞ്ഞിനും സൗജന്യ യാത്ര

ഒല ക്യാബിൽ യുവതിക്ക് സുഖപ്രസവം; അഞ്ച് വർഷത്തേക്ക് അമ്മയ്ക്കും കുഞ്ഞിനും സൗജന്യ യാത്ര

പുണെ: പുണെ സ്വദേശിനിയായ യുവതിക്ക് ഒല ക്യാബില്‍ സുഖപ്രസവം. പുണെ സ്വദേശിനിയായ ഈശ്വരി സിങ് പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ 2 , തിങ്കളാഴ്ച ആശുപത്രിയില്‍ പോകാനാണ് ഒല ക്യാബ് വിളിച്ചത്. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ ഈശ്വരി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് അമ്മയ്ക്കും കുഞ്ഞിനും സൗജന്യ യാത്രയാണ് ഒല ക്യാബ് സമ്മാനമായി നല്‍കിയിരിക്കുന്നത്. സ്‌പെഷ്യൽ കൂപ്പൺ വഴിയാണ് സൗജന്യ യാത്ര സൗകര്യം ഒല ക്യാബ് ഒരുക്കുന്നത്. കുഞ്ഞിന് പേരിട്ടാൽ ഉടൻ തന്നെ സൗജന്യ യാത്ര അനുവദിക്കുന്ന കൂപ്പണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

തന്റെ വാഹനത്തില്‍ ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ക്യാബിന്റെ ഡ്രൈവറായ യശ്വന്ത് ഗലാണ്ടെ. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും യുവതി പ്രസവിച്ചു.

അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ട് പോയതും ഇതേ ഒല ക്യാബില്‍ ആണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more