1 GBP = 103.12

വിധി തളര്‍ത്തിയ ജോസിനും കുടുംബത്തിനും വോക്കിങ് കാരുണ്യക്ക് ഒപ്പം നിങ്ങളും ഒരു കൈത്താങ് ആകില്ലേ ?

വിധി തളര്‍ത്തിയ ജോസിനും കുടുംബത്തിനും വോക്കിങ് കാരുണ്യക്ക് ഒപ്പം നിങ്ങളും ഒരു കൈത്താങ് ആകില്ലേ ?

വോക്കിങ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളക്കുറിച്ചു ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. കഴിഞ്ഞ ആറ് വര്‍ഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോക്കിങ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചു, അതില്‍ നിന്നും ഏറ്റവും അര്‍ഹതപെട്ടവരെ വോക്കിങ് കാരുണ്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആ മാസത്തെ സഹായ വിതരണത്തിനായി തെരഞ്ഞെടുക്കുന്നു. യുകെയിലെ നല്ലവരായ, സന്മനസ്സും സാമൂഹിക പ്രതിബദ്ധതയും ഉള്ള മലയാളികളും വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസും നല്‍കുന്ന സംഭാവനകളില്‍ നിന്നാണ് ഈ സഹായം ഓരോ മാസവും നല്കുന്നത്.

ഈ മാസത്തിലെ സഹായം നല്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് ചെറ്റപ്പാലം എന്ന സ്ഥലത്തു താമസിക്കുന്ന 54 വയസ്സുള്ള വടക്കേത്തു് വീട്ടില്‍ ജോസിനെയാണ്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഭാര്യയും, മകളും, മകനും അടങ്ങുന്ന കുടുംബത്തെ വളരെ സന്തോഷമായി പുലര്‍ത്തി പോന്നതാണ് കെട്ടുപണിക്കാരനായ ജോസ്. പെട്ടെന്നാണ് വിധി ആ കുടുംബത്തിന്റെ മേല്‍ താണ്ഡവമാടുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഒരു ദിവസം രാവിലെ പണിക്കുപോയ ജോസ് സഞ്ചരിച്ച ഓട്ടോ മറിഞ്ഞു ജോസിന്റെ നടുവിന് സാരമായ പരിക്കുപറ്റി. ഒരു വശം തളര്‍ന്നു കിടപ്പായി അദ്ദേഹം. അഞ്ചു സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമാണ് ആ കുടുംബത്തിന്റെ സ്വത്ത്. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇന്നുവരെയും ചികിത്സ നടത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വടിയുടെ സഹായത്തോടെ എണീറ്റ് നില്‍ക്കാന്‍ പറ്റും. ഭാര്യയുടെ സഹായത്തോടെ മാത്രമേ നടക്കാന്‍ പറ്റൂ.

ബികോം അവസാന വര്‍ഷം പഠിക്കുന്ന മകള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍, ജീവിതച്ചിലവിനും മരുന്നിനും വേണ്ടി വരുന്ന പൈസാ, എല്ലാമായി ആ കുടുംബം ഒത്തിരി കഷ്ടത അനുഭവിക്കുകയാണ്. വോക്കിങ്ക് കാരുണ്യയെക്കുറിച്ചു അറിഞ്ഞ ജോസ് നമ്മുടെ സഹായം തേടിയിരിക്കുകയാണ്. ആ കുടുംബത്തിനു വേണ്ടി വോക്കിങ് കാരുണ്യ നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുകയാണ്. നിങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ.

പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് പണിക്കു പോയി കുടുംബം നോക്കാനാണു ജോസിന്റെ ആഗ്രഹം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ….

പ്രിയമുള്ളവരേ ജോസിനെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസുള്ള സുഹൃത്തുക്കള്‍ ജൂലൈ പതിനഞ്ചിന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/…/Woking-Karunya-Charitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more