1 GBP = 103.94

ഡബ്ല്യൂ.എം.സി സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് ഫാ. ജോർജ് തങ്കച്ചന്; അവാർഡ് ദാനചടങ്ങ് ഡിസംബർ 30 ന്

ഡബ്ല്യൂ.എം.സി സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് ഫാ. ജോർജ് തങ്കച്ചന്; അവാർഡ് ദാനചടങ്ങ് ഡിസംബർ 30 ന്

ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ Social Responsibility Award -നായി മെറിൻ ജോർജ്ജ് ഫൌണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാർഡ് ദാനം 2017 ഡിസംബർ 30, ശനിയാഴ്ച, വൈകിട്ട് 6 മണിക്ക് ഡബ്ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

2010ൽ സ്ഥാപിതമായ മെറിൻ ജോർജ്ജ് ഫൌണ്ടേഷന്, കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും, ഭവന രഹിതരെയും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫാ. ജോർജ് തങ്കച്ചൻ വികാരിയായുള്ള ഡ്രോഹഡയിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇടവകയിലെ അംഗങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് ഏർപ്പെടുത്തിയ ഈ അവാർഡ് ആദ്യമായി സ്വീകരിച്ചത് അസ്സീസി ചാരിറ്റബിൾ ഫൌണ്ടേഷൻ സ്ഥാപകയായ ശ്രീമതി. മേരി മക്ക്കോർമക്കായിരുന്നു.
അവാർഡ് ദാന ചടങ്ങിൽ സാന്നിധ്യവും, ഫാ. ജോർജ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയും അയർലണ്ടിലെ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നതായി ഡബ്ല്യൂ.എം.സി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more