1 GBP = 103.58
breaking news

‘നൃത്താഞ്ജലി & കലോത്സവം 2017’ – രജിസ്ട്രേഷൻ മൂന്ന് ദിവസം കൂടി….

‘നൃത്താഞ്ജലി & കലോത്സവം 2017’ – രജിസ്ട്രേഷൻ മൂന്ന് ദിവസം കൂടി….

ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 23ന് അവസാനിക്കും.
നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.
രജിസ്ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ:
www.nrithanjali.com
ഈ വർഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബർ 3, വെള്ളിയാഴ്ച ആവും നടത്തപ്പെടുക. കഴിഞ്ഞ വർഷം ആരംഭിച്ച നാടൻപാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വർഷവും ഉണ്ടായിരിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more