1 GBP = 104.08

ഡബ്ല്യൂ.എം.സി അവാര്‍ഡ് മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു, ക്രിസ്മസ് ആഘോഷം വര്‍ണാഭമായി.

ഡബ്ല്യൂ.എം.സി അവാര്‍ഡ് മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു, ക്രിസ്മസ് ആഘോഷം വര്‍ണാഭമായി.

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി അവാര്‍ഡ് (Social Responsibility Award) അസ്സീസി ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ സ്ഥാപക മേരി മക്ക്കോര്‍മക്കിന് സമ്മാനിച്ചു.
ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡറുടെ പ്രതിനിധി ഫസ്റ്റ് സെക്രട്ടറി ശ്രീ.ബെഞ്ചമിന്‍ ബസ്ര അവാര്‍ഡ് ശില്പവും , ഡബ്ല്യൂ.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. മാത്യു ജേക്കബ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റും മേരിയ്ക്ക് സമ്മാനിച്ചു.

അവാര്‍ഡ് സ്വീകരിച്ച മേരി മക്ക്കോര്‍മക്കിനെ അയര്‍ലണ്ടിലെ വിവിധ ഇന്ത്യന്‍ സംഘടനകളെ പ്രതിനിധീകരിച്ച് , ജോജി എബ്രഹാം, ഫാ: ജോര്‍ജ്ജ് തങ്കച്ചന്‍ ഡ്രോഹെഡാ, ജോര്‍ജ്ജ് പുറപ്പത്താനം , ബേബി പേരപ്പാടന്‍,റെജി കൂട്ടുങ്കല്‍ , ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു, ബിനു അന്തിനാട് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ഡബ്ള്യു.എം.സി പ്രസിഡന്റ് ടിജോ മാത്യു സ്വാഗതം പറയുകയും, സെക്രട്ടറി ബാബു ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു.

ഡബ്ള്യു.എം.സി ക്രിസ്മസ് – പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മധുരവും കേക്കുമായി സാന്തയുടെ വരവ് കുട്ടികളെ ഏറ്റവും ആകര്‍ഷിച്ചു. ബിനോ ജോസ് എഴുതി സംവിധാനം ചെയ്ത , ഡബ്ള്യു.എം.സി ടീം അണിയിച്ചൊരുക്കിയ സാമൂഹിക ലഘു നാടകം ‘കാത്തിരുപ്പ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡബ്ള്യു.എം.സി നൃത്താഞ്ജലി & കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും , കലാതിലക പട്ടം നേടിയ സപ്താ രാമന്‍ നമ്പൂതിരിക്കും, സ്വരാ രാമന്‍ നമ്പൂതിരിയ്ക്കുമുള്ള പ്രത്യേക ട്രോഫികളും ഡബ്ല്യൂ.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. മാത്യു ജേക്കബ് ചടങ്ങില്‍ സമ്മാനിച്ചു.

തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more