ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും ഇന്ന്


ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും ഇന്ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് (ഡിസംബര്‍ 29-ന് ) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue).

ഉച്ചയ്ക്ക് ശേഷം 3 -മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ വിവിധ ഇനം നൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു.

ഡബ്‌ള്യ.എം.സി ഏര്‍പ്പെടുത്തിയ ‘Social responsibility Award’- ഈ വര്‍ഷം അസീസി ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ശ്രീമതി. മേരി മക്ക്‌കോര്‍മ്മക്കിന് നല്‍കി ആദരിക്കും. ഡബ്ലു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2016’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

അവാര്‍ഡ് ദാന ചടങ്ങിലും, സമ്മാനദാന ചടങ്ങിലും ഡബ്‌ള്യു.എം.സി ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് , അയര്‍ലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ആഘോഷങ്ങള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ്പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 481
Latest Updates