1 GBP = 103.96

നൃത്താഞ്ജലി & കലോത്സവത്തിന് ആവേശക്കൊടിയിറക്കം; നിരഞ്ജനയും,ഗ്രേസും, ബ്രോണയും കലാതിലകം….

നൃത്താഞ്ജലി & കലോത്സവത്തിന് ആവേശക്കൊടിയിറക്കം; നിരഞ്ജനയും,ഗ്രേസും, ബ്രോണയും കലാതിലകം….

ഈ വർഷത്തെ ഡബ്ള്യു.എം.സി കലാതിലകമായി നിരഞ്ജന ജിതേഷ് പിള്ള (സബ്-ജൂനിയർ) , ഗ്രേസ് മറിയ ജോസ് (ജൂനിയർ ), ബ്രോണാ പേരെപ്പാടൻ (സീനിയർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാൻസ്, ആക്ഷൻ സോങ് എന്നിവയിൽ ഒന്നാം സ്ഥാനവും, കഥ പറച്ചിലിൽ രണ്ടാം സ്ഥാനവും നേടിയാണ് നിരഞ്ജന സബ്-ജൂനിയർ വിഭാഗത്തിൽ കലാതിലകമായത്. ആലപ്പുഴ സ്വദേശികളായ, ഇപ്പോൾ പമേഴ്‌സ്ടൗണിൽ താമസിക്കുന്ന, ജിതേഷ് പിള്ളയുടെയും, സ്വപ്ന ജിതേഷിന്റെയും മകളാണ് നിരഞ്ജന .

നാടൻ പാട്ട്, പ്രസംഗം, കരയോക്കെ ഗാനം, കവിതാ പാരായണം, ഇൻസ്ട്രമെന്റ് മ്യൂസിക് എന്നിവയിൽ ഒന്നാം സ്ഥാനവും, സിനിമാറ്റിക്ക് ഡാൻസ്, നാടോടി നൃത്തം, കളറിംഗ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് ഗ്രേസ് കലാതിലകപട്ടം നേടിയത്. ചിട്ടയായ പരിശീലനത്തിലൂടെ വ്യത്യസ്തമായ മത്സരങ്ങളിൽ പങ്കെടുത്ത്‌ അഞ്ചോളം മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയ ഗ്രേസ്, തൃശൂർ സ്വദേശികളായ, ഇപ്പോൾ ലൂക്കനിൽ താമസിക്കുന്ന, ബെന്നി ജോസിന്റെയും വിൻസി ബെന്നിയുടെയും മകളാണ്.

കുച്ചിപ്പുഡി ,പ്രസംഗം, കത്തെഴുത്ത് എന്നിവയിൽ ഒന്നാം സ്ഥാനവും, കവിതാ പാരായണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ബ്രോണ കലാതിലകപട്ടം നേടിയത്. അങ്കമാലി സ്വദേശികളായ, താലയിൽ താമസിക്കുന്ന, ബേബി പേരെപ്പാടന്റെയും ജിൻസി ബേബിയുടെയും മകളായ ബ്രോണ, മുൻവർഷങ്ങളിലും നൃത്താഞ്ജലി & കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അയർലണ്ടിലെ യുവ ഗായകനായ ബ്രിട്ടോ പേരെപ്പാടൻ സഹോദരനാണ്.

മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഡബ്ള്യു.എം.സി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more