1 GBP = 104.05

ശൈത്യകാല ഒളിമ്പിക്സിന് ദ.കൊറിയയിൽ തുടക്കം

ശൈത്യകാല ഒളിമ്പിക്സിന് ദ.കൊറിയയിൽ തുടക്കം

പ്യോംഗ്‌ചാംഗ്: യുദ്ധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഏഷ്യയിലെ ആധുനിക രാഷ്ട്രങ്ങളിലൊന്നായ ദക്ഷിണകൊറിയയുടെ ഉയിർത്തെഴുന്നേൽപ്പുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ശൈത്യകാല ഒളിമ്പിക്സിന് പ്യോംഗ്ചാംഗിൽ തുടക്കമായി. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കായിക മത്സരങ്ങൾക്കൊപ്പം ഇരു കൊറിയകളും തമ്മിലുള്ള അനുരഞ്ജന ചർച്ചകൾക്കും പ്യോംഗ്ചാംഗ് വേദിയായേക്കും.

പ്യോം​ഗ്ചോം​ഗി​ലെ ഒ​ളി​മ്പി​ക്സ് സ്റ്റേ​ഡി​യ​ത്തിൽ ഇ​ന്ത്യൻ സ​മ​യം വൈകിട്ട് 4.30 ഓ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​കൾ തു​ട​ങ്ങി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യൻ പ്ര​സി​ഡ​ന്റ് മൂൺ ജെ​ ഇൻ ഉ​ത്ത​ര​കൊ​റി​യൻ ഏകാധിപതി കിം​ഗ് ജോം​ഗ് ഉ​ന്നി​ന്റെ സ​ഹോ​ദ​രി കിം യോ ജോംഗ് യു.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് മൈ​ക്ക് പെൻ​സ് ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷിൻ​സോ ആബെ തു​ട​ങ്ങി​യ​വ​രെ​ല്ലാം ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി വി.​ഐ.​പി ഗാ​ല​റി​യിൽ ഉ​ണ്ടാ​യി​രു​ന്നു.

ലോ​കം ഉ​റ്റു​നോ​ക്കിയ മാർ​ച്ച്പാ​സ്റ്റിൽ ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഹ്വാൻ​ഗ് ചം​ഗ്‌​ഗ​മും ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ വോൺ ​യം​ഗ് ജോം​ഗു​മാ​ണ് ഐ​ക്യ​കൊ​റി​യൻ പ​താ​ക​യേ​ന്തി​യ​ത്. ഉ​ത്തേ​ജക വി​വാ​ദ​ത്തിൽ കു​ടു​ങ്ങി വി​ല​ക്ക് നേ​രി​ടു​ന്ന റ​ഷ്യ​യിൽ നി​ന്നു​ള്ള അ​ത്‌​ല​റ്റു​കൾ ഒ​ളി​മ്പിക്സ് പ​താ​ക​യ്ക്ക് കീ​ഴി​ലാ​ണ് അ​ണി​നി​ര​ന്ന​ത്. ഗ്രേ​കോ​ട്ടും വെ​ളു​ത്ത തൊ​പ്പി​യും നീ​ല​ജീൻ​സും അ​ണി​ഞ്ഞാ​ണ് അ​വർ മാർ​ച്ച് പാ​സ്റ്റി​നെ​ത്തി​യ​ത്. ലൂജ് താരവും പാ​തി മ​ല​യാ​ളിയുമായ ശി​വ​ കേ​ശ​വ​നാ​ണ് ഇ​ന്ത്യൻ പ​താ​ക​യേ​ന്തി​യ​ത്. ജ​ഗ​ദീ​ഷ് സിം​ഗാ​ണ് ശി​വ​കേ​ശ​വ​നെ കൂ​ടാ​തെ വി​ന്റർ ഒ​ളി​മ്പി​ക്സ്സിൽ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റൊ​രു ഇ​ന്ത്യൻ താ​രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more