1 GBP = 102.88
breaking news

ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ്ബിന്റെ സ്മാഷ് -2017ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സുനില്‍ – ജിജോ, മേപ്പിള്‍ – മേഗന്‍ സഖ്യങ്ങള്‍ ജേതാക്കള്‍…

ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ്ബിന്റെ സ്മാഷ് -2017ഓള്‍ യുകെ ബാഡ്മിന്റണ്‍   ടൂര്‍ണമെന്റ് സുനില്‍ – ജിജോ, മേപ്പിള്‍ – മേഗന്‍  സഖ്യങ്ങള്‍ ജേതാക്കള്‍…

അലക്‌സ് വര്‍ഗീസ്

ഡെര്‍ബി: ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച ആറാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു കളിക്കളം സാക്ഷിയായപ്പോള്‍ ആവേശക്കൊടുമുടിയിലെത്തി കാണികളും വിശിഷ്ടാതിഥികളും. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയുമായി കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ‘സ്മാഷ് 2017 ‘ അതിന്റെ പേരിനെ അന്വര്‍ഥമാക്കും വിധം കരുത്തുറ്റ സ്മാഷുകള്‍ക്കൊണ്ടും അതിലുപരി സംഘടനാ മികവു കൊണ്ടും വേറിട്ടു നിന്നു.

അറുപത്തിനാലു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആര്‍ക്കും ഒരു പരാതിക്കും ഇടനല്‍കാതെ കൃത്യതയാര്‍ന്ന ആസൂത്രണം കൊണ്ടും സമയനിഷ്ടമായ പൂര്‍ത്തീകരണം കൊണ്ടും ടൂര്‍ണമെന്റ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അത്യന്തം വാശിയേറിയ പുരുഷ വിഭാഗം ഫൈനല്‍ മത്സരത്തില്‍ ലണ്ടനില്‍ നിന്നുമുള്ള പപ്പന്‍ – ദിനു സഖ്യത്തെ പരാജയപ്പെടുത്തി കെറ്ററിങിലുള്ള സുനില്‍ – ജിജോ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗം ഫൈനല്‍ മത്സരത്തില്‍ മേപ്പിള്‍ – മേഗന്‍ സഖ്യം സാന്‍ഡി – ജനി സഖ്യത്തെ പരാജയപ്പെടുത്തി.

ഡെര്‍ബി മേയര്‍ ലിന്‍ഡ വിന്റര്‍, കൗണ്‍സിലര്‍ ജോ നൈറ്റ എന്നിവരുടെ സാന്നിധ്യം സമ്മാനദാന ചടങ്ങിന് ചാരുതയേകി. ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ് ന്റെ സംഭാവനയായി ഒരു തുക ക്ലബ് രക്ഷാധികാരി മില്‍ട്ടണ്‍ അലോഷ്യസ് മേയറുടെ കാരുണ്യ ഫണ്ടിന് കൈമാറി.

ടൂര്‍ണമെന്റ് വിജയികള്‍:-

പുരുഷ വിഭാഗം ജേതാക്കള്‍

1st സുനില്‍ & ജിജോ

2nd പപ്പന്‍ & ദിനു

3rd പ്രിന്‍സ് & ജോ

4th വിജി & മെബിന്‍

വനിതാ വിഭാഗം ജേതാക്കള്‍

1st മേപ്പിള്‍ & മേഗന്‍

2nd സാന്‍ഡി & ജെന്നി

3rd ജ്യോതി & ശ്രീദേവി

4th ലീ & മെയ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more