1 GBP = 103.95

പതിനായിരക്കണക്കിന് വിൻഡ്റഷ് അഭയാർഥികളുടെ ലാൻഡിങ് കാർഡുകൾ കണ്ടെടുത്തു

പതിനായിരക്കണക്കിന് വിൻഡ്റഷ് അഭയാർഥികളുടെ ലാൻഡിങ് കാർഡുകൾ കണ്ടെടുത്തു

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കരീബിയയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരിൽ പതിനായിരക്കണക്കിന് ആളുകളുടെ ലാൻഡിങ് കാർഡുകൾ നാഷണൽ ആർകൈവിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ ഇരട്ടിയിലധികം ഹോം ഓഫീസ് നശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിൻഡ്റഷ് അഭയാർത്ഥികൾക്കും അവരുടെ തലമുറകൾക്കും ബ്രിട്ടനിൽ പൗരത്വം നിഷേധിച്ച് അവരെ നാടുകടത്തുമെന്നുള്ള ഹോം ഓഫീസിന്റെ നടപടികൾ ഏറെ വിവാദം വിളിച്ച് വരുത്തിയിരുന്നു. കരീബിയൻ രാഷ്ട്ര നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പ്രധാനമന്ത്രി തെരേസാ മെയ് മാപ്പ് പറഞ്ഞിരുന്നു. അവരെ ബ്രിട്ടീഷ് പൗരന്മാരായി തന്നെ ബ്രിട്ടനിൽ തുടരാൻ അനുവദിക്കുമെന്നും മെയ് പറഞ്ഞു.

എട്ടു വർഷങ്ങൾക്ക് മുൻപാണ് ഡാറ്റ പ്രൊട്ടക്ഷൻറെ ഭാഗമായി ഇവരുടെ ലാൻഡിങ് കാർഡുകൾ ഹോം ഓഫീസ് നശിപ്പിച്ചത്. തുടർന്ന് വന്ന അപേക്ഷകൾ ഹോം ഓഫീസ് മടക്കി അയച്ചിരുന്നു. രേഖകളില്ലാത്തത് മൂലം പതിനായിരക്കണക്കിന് ആളുകൾക്കാണ് ജോലി ചെയ്യാൻ പോലും കഴിയാതിരുന്നത്. 1948ൽ ബ്രിട്ടന്റെ എംപയർ വിൻഡ്റഷ് എന്ന കപ്പലിലാണ് ഇവരും ഇവരുടെ മുൻ തലമുറയും ബ്രിട്ടനിലെത്തിയത്. 1960 വരെ ഏകദേശം 85,000 ആളുകളാണ് ബ്രിട്ടന്റെ വിവിധ തുറമുഖങ്ങളിൽ കരീബിയൻ രാജ്യങ്ങളിൽ നിന്നെത്തിയത്.

വിൻഡ് റഷ് അഭയാർത്ഥികൾക്ക് രാജ്യം വിട്ടുപോകാൻ ഹോം ഓഫീസ് കത്ത് അയച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദമാണ് ബ്രിട്ടനിൽ അരങ്ങേറിയത്. ഹോം സെക്രട്ടറി ആംബർ റുഡ് സ്ഥാനമൊഴിയണമെന്നും ആവശ്യമുയർന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more