1 GBP = 103.69
breaking news

ന്യൂ കാസില്‍ മലയാളികളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തെത്തിക്കാന്‍ ഞായറാഴ്ച വില്‍സ്വരാജ് എത്തും , സിനിമ താരം ശങ്കര്‍ കൂടി എത്തുന്നതോടെ സമ്മര്‍ റെയിന്‍ അവിസ്മരണീയമാകും , സാക്ഷിയാകാന്‍ യുക്മ നേതൃത്വവും

ന്യൂ കാസില്‍ മലയാളികളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തെത്തിക്കാന്‍ ഞായറാഴ്ച വില്‍സ്വരാജ് എത്തും , സിനിമ താരം ശങ്കര്‍ കൂടി എത്തുന്നതോടെ സമ്മര്‍ റെയിന്‍ അവിസ്മരണീയമാകും , സാക്ഷിയാകാന്‍ യുക്മ നേതൃത്വവും

അലക്‌സ് വര്‍ഗീസ്

ന്യൂ കാസില്‍: കഴിഞ്ഞ ഒരുമാസമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇടതടവില്ലാതെ സംഗീത പരിപാടി അവതരിപ്പിച്ചു മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ ഏറെ ശ്രദ്ധേയനായ പിന്നണി ഗായകന്‍ വില്‍സ്വരാജ് ഈ ഞായറാഴ്ച ന്യൂകാസിലില്‍ എത്തുന്നു. മാന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ റെയിന്‍ എന്ന സാംസ്‌കാരിക സന്ധ്യയില്‍ മൂന്നു മണിക്കൂറോളം നീണ്ട സംഗീതനിശ ആണ് സംഘാടകര്‍ ട്രോക്കലി യൂണിയന്‍ ജാക് ഹാളില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വില്‍സ്വരാജ് ഷോ പലതും ശ്രോതാക്കളുടെ ആവശ്യപ്രകാരം വളരെ വൈകി ആണ് അവസാനിച്ചത്.

യുട്യൂബില്‍ കൂടിയും , നിരവധി സംഗീത ആല്‍ബങ്ങളില്‍ കൂടിയും , ഈ കഴിഞ്ഞ ഒരു മാസമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളില്‍ കൂടിയുള്ള കേട്ടറിവില്‍ കൂടിയും മനസിലാക്കിയ പ്രിയ ഗായകന്റെ സ്വരമാധുരി അനുഭവിക്കാന്‍ ഒരുങ്ങി ഇരിക്കുകയാണ് ന്യൂ കാസിലിലും, നോര്‍ത്ത് ഈസ്റ്റിലും ഉള്ള മലയാളികള്‍ .

തങ്ങളുടെ യൗവ്വനകാലത്തും , ബാല്യ കാലത്തും തീയറ്ററുകളിലേക്കു ആകര്‍ഷിച്ചിരുന്ന ആദ്യ കാല സിനിമ താരം ശങ്കര്‍ ആണ് മുഖ്യാതിഥിയായി എത്തുന്നത്. ശങ്കറുമായി പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് പ്രത്യേക ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക സന്ധ്യക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ന്യൂ കാസില്‍ സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍, യുക്മ ദേശീയ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് , സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , ട്രഷറര്‍ അലക്സ് വര്‍ഗീസ് തുടങ്ങിയവരും സന്നിഹിതരാകും . പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട് . പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് തെനംകാല , ഷെല്ലി ഫിലിപ്പ് എന്നിവരുമായി ബന്ധപ്പെടുക .07429982338, 07940359673.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more