1 GBP =
breaking news

കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബം ന്യൂസിലാൻഡിൽ ഗുരുതരാവസ്ഥയിൽ

കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച   മലയാളി കുടുംബം ന്യൂസിലാൻഡിൽ ഗുരുതരാവസ്ഥയിൽ

ന്യൂസിലാൻഡ്: വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മൂന്നുപേരടങ്ങുന്ന മലയാളി കുടുംബം ന്യൂസിലാൻഡിൽ ഗുരുതരാവസ്ഥയിൽ ന്യൂസിലൻഡിലെ നോർത്ത് ഐലൻഡ് പ്രദേശമായ പുറ്റാറുരുവിൽ താമസിക്കുന്ന മലയാളി കുടുംബത്തെയാണ് ഗുരുതരാവസ്ഥയിൽ വല്ക്കാറ്റോ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിബു കൊച്ചുമ്മനും(35) ഭാര്യ സുബി ബാബുവിനെയും(32) ഷിബുവിന്റെ ‘അമ്മ ഏലിക്കുട്ടി ഡാനിയേലിനെയുമാണ്(62) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഷിബു വിളിച്ചതനുസരിച്ച് പാരാമെഡിക്സ് വീട്ടിലെത്തിയത്.

മാസത്തിലൊരിക്കൽ കൂട്ടുകാരുമൊത്ത് വേട്ടക്ക് പോകാറുള്ള ഷിബുവും കൂട്ടുകാരും വെള്ളിയാഴ്ചയും പുറ്റാരുരുവിൽ വേട്ടക്കിറങ്ങിയിരുന്നു. കാട്ടുപന്നിയെ വെടിവെച്ചിട്ട ഷിബു രാത്രി കാട്ടുപന്നിയുടെ ഇറച്ചി വീട്ടിൽ പാകം ചെയ്ത് കുടുംബവുമൊത്ത് കഴിക്കാനിരിക്കവെയാണ് ഛർദ്ദി അനുഭവപ്പെട്ടത്. അമ്മയ്ക്കായിരുന്നു ആദ്യം ഛർദ്ദി തുടങ്ങിയത്. പാരാമെഡിക്‌സിനെ ഫോൺ ചെയ്ത ഷിബു പാതിവഴി അബോധാവസ്ഥയിലായി. പാഞ്ഞെത്തിയ പാരാമെഡിക്സ് കണ്ടത് ഷിബുവും ഭാര്യയും അമ്മയും അബോധവസ്ഥയിൽ നിലത്ത് കിടക്കുന്നതാണ്. കുട്ടികളെ നേരത്തെ ഉറക്കിയത് കാരണം അവർ ഇറച്ചി കഴിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങൾ പോലീസ് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അഞ്ചു വർഷത്തിന് മുൻപാണ് ഷിബു കൊച്ചുമ്മനും കുടുംബവും ന്യൂസിലാൻഡിൽ എത്തുന്നത്. പുറ്റാറുരുവിൽ ഏറെ സൗഹൃദങ്ങളുള്ള ഷിബുവിന്റെയും സുബിയുടെയും കുട്ടികളുടെ സംരക്ഷണ ചുമതല തത്കാലം ഹാമിൽട്ടൺ മാർത്തോമ പള്ളിയിലെ മലയാളി കുടുംബങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more