1 GBP = 103.14

ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വൈറ്റ്ഹൌസ് ജീവനക്കാരൻ

ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വൈറ്റ്ഹൌസ് ജീവനക്കാരൻ

യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വൈറ്റ്ഹൌസ് ജീവനക്കാരൻ. ഭരണസമിതി അംഗമാണ് ട്രംപ് സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു എന്ന ആരോപണം ഉന്നയിച്ചത്. ന്യൂയോർക്ക് ടൈംസാണ് വാർത്ത പുറത്തുവിട്ടത്.

ദ ന്യൂ യോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അസാന്മാര്‍ഗിയായ പ്രസിഡന്‍റ് ആണ് ഡോണൾഡ് ട്രംപെന്ന് ജീവനക്കാരൻ പറയുന്നു. തെറ്റായ അജണ്ടയും പ്രവണതകളും ആണ് ട്രംപിനുള്ളത്. ഇതിനെ പ്രതിരോധിച്ചാണ് ജോലി ചെയ്യുന്നത്. ട്രംപിനെതിരെ ഒരു കൂട്ടം ഭരണസമിതിയംഗങ്ങൾ വൈറ്റ് ഹൌസിനകത്ത് പ്രതിഷേധം തുടങ്ങിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നു.

Donald J. Trump

@realDonaldTrump

Does the so-called “Senior Administration Official” really exist, or is it just the Failing New York Times with another phony source? If the GUTLESS anonymous person does indeed exist, the Times must, for National Security purposes, turn him/her over to government at once!

അതേസമയം പത്രം വ്യാജമെന്നും ജീവനക്കാരന്‍ ചങ്കൂറ്റമില്ലാത്ത ഭീരു ആണെന്നുമാണ് ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചത്. ഇത്തരക്കാര്‍ പുറത്ത് പോകുന്നതാണ് ഭരണസമിതിക്ക് അനുയോജ്യമെന്ന് വൈറ്റ് ഹൌസ് വക്താവ് പ്രതികരിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ബോബ് വുഡ്‌വേഡിന്റെ വൈറ്റ് ഹൌസുമായി ബന്ധപ്പെട്ട പുസ്തകത്തിലെ ചില ഭാഗങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വൈറ്റ് ഹൌസ് ജീവനക്കാരന്റെ ലേഖനം പുറത്തുവരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more