1 GBP = 103.12

ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ നടി എതിര്‍ത്താല്‍ എന്തു ചെയ്യണം; ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു

ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ നടി എതിര്‍ത്താല്‍ എന്തു ചെയ്യണം; ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു

കൊച്ചി: നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നടി എതിര്‍ത്താല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും സുനില്‍കുമാറിന് (പള്‍സര്‍ സുനി) കൃത്യമായ നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പൊലീസ് വ്യക്തമാക്കി.

അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്.

അടച്ചിട്ട മുറിയിലായിരുന്നു കോടതിനടപടികള്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടി. ശനിയാഴ്ചയായിരുന്നു റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അത് ഏത് ദിശയില്‍ പിടിക്കണമെന്നും ദിലീപ് സുനില്‍കുമാറിന് നിര്‍ദേശം നല്‍കി. വിവാഹമോതിരത്തിന്റെയും നടിയുടെ കഴുത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.

പിഴവില്ലാതെ നടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങള്‍’ പകര്‍ത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും സുനിയെ ബോധ്യപ്പെടുത്തിയ ദിലീപ്, സംഭവത്തിനുശേഷം സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഇന്ന് ഹാജരാകും. രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു .

രാവിലെ 10ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നാദിര്‍ഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം നാദിര്‍ഷയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more