1 GBP = 104.17

പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു

പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു. നോര്‍ത്ത പര്‍ഗാനയില്‍ ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസാണെന്നാണ് സിപിഐഎം ആരോപണം.

സംസ്ഥാനത്തിന്റെ മൂന്നിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമബംഗാളില്‍ കൂച്ച് ബെഹാര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ 20 ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ബംഗാറില്‍ മാധ്യമ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷ സാധ്യത പ്രദേശങ്ങളില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളില്‍ പലയിടത്തും സ്ഥാനാര്‍ത്ഥിയെ മത്സരിക്കാന്‍ നിര്‍ത്താന്‍ പോലും എതിര്‍ പാര്‍ട്ടികള്‍ക്ക് ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമണമാണ് തൃണമുല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more