ബ്രിട്ടനെ കാത്തിരിക്കുന്നത് ആറ് വര്‍ഷത്തിനിടയിലെ അതിശക്തമായ മഞ്ഞ് വീഴ്ച, താപനില -15 ഡിഗ്രിയിലേക്ക്, മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്


ബ്രിട്ടനെ കാത്തിരിക്കുന്നത് ആറ് വര്‍ഷത്തിനിടയിലെ അതിശക്തമായ മഞ്ഞ് വീഴ്ച, താപനില -15 ഡിഗ്രിയിലേക്ക്, മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ അതിശക്തമായ മഞ്ഞുവീഴ്ചയാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ്. അടുത്ത ആഴ്ച മുഴുവന്‍ അതികഠിനമായ ശൈത്യത്തിന്റെ പിടിയിലാകും ബ്രിട്ടന്‍. റെയില്‍, റോഡ് ഗതാഗതങ്ങള്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും സ്‌കൂളുകള്‍ക്ക് അവധി നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉത്തരധ്രുവത്തില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റ് ബ്രിട്ടനില്‍ അതിശക്തമായ ശൈത്യത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം തന്നെ പസഫിക് സമുദ്രത്തിലെ ലാനിന പ്രതിഭാസവും കൂടി ചേരുന്നതോടെ തണുപ്പ് അസഹ്യമാകുമന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

2015 ലെ വേനല്‍ക്കാലത്ത് അനുഭവപ്പെട്ട എല്‍നിനോ പ്രതിഭാസത്തിന്റെ നേരെ വിപരീത പ്രതിഭാസമാണ് ലാ നിന. ഈ രണ്ട് പ്രതിഭാസവും കൂടി ചേരുമ്പോഴേക്കും ആഗോളതലത്തില്‍ തന്നെ ഈ ശൈത്യകാലം കൂടുതല്‍ കാഠിന്യമേറിയതായിരിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകര്‍ പറയുന്നു. ലാല നിന പ്രതിഭാസം കാരണം യുഎസില്‍ ഇപ്പോഴെ മഴയും കൊടുങ്കാറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഉത്തരധ്രുവത്തിന് ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന പോളാര്‍ വോര്‍ട്ടക്‌സ് വരും ആഴ്ചകളില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നും ഇത് ആര്‍ട്ടിക് മേഖലയില്‍ നിന്നുമുള്ള ശക്തമായ ധ്രുവക്കാറ്റിന് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വരുന്ന വെള്ളിയാഴ്ചയോടെ സ്‌കോട്ട്‌ലാന്‍ഡിലെ താപനില മൈനസ് പതിനഞ്ചിലേക്ക് താഴും. തെക്കന്‍ മേഖലകളില്‍ ഇത് -2 ഡിഗ്രിയായി നിലനില്‍ക്കും. രാജ്യത്താകമാനം ഇത് മഞ്ഞുവീഴ്ചയുണ്ടാകാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ ഗതാഗത സംവിധാനങ്ങളും മറ്റും താറുമാറാവുകയും ചെയ്യും. 2010 ലും 2013 ലും ഉണ്ടായതിന് സമാനമായ മഞ്ഞുവീഴ്ചയാകും ഇക്കൂറിയുമ്ടാവുകയെന്നും എക്‌സാറ്റ വെതറിലെ ജെയിംസ് മാഡന്‍ ചൂണ്ടിക്കാട്ടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 426