1 GBP = 103.97

തെക്കൻ കേരളത്തിൽ കനത്ത മഴയും കാറ്റും, ഉരുൾപൊട്ടലും; ഒരു മരണം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

തെക്കൻ കേരളത്തിൽ കനത്ത മഴയും കാറ്റും, ഉരുൾപൊട്ടലും;  ഒരു മരണം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമര്‍ദം ശക്തിപ്പെട്ടതിനാല്‍ തെക്കന്‍ കേരളത്തിൽ കനത്ത മഴ. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്കും നാഗർകോവിലിനും ഇടയിൽ റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ഓട്ടോഡ്രൈവർ വിഷ്ണു ആണ് മരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചക്ക് ശേഷം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അമ്പൂരി, അച്ചൻകോവിൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. അമ്പൂരി മായം കുരമാകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. ആളുകളെ അവിടെനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. കനത്ത മഴയെത്തുടർന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികൾ മൂന്നെണ്ണം തകര്‍ന്നു വീണു. നാഗർകോവിൽ കൊച്ചുവേളി, കന്യാകുമാരി കൊല്ലം മെമു തടുങ്ങിയി ട്രെയിനുകൾ റദ്ദാക്കിട്ടുണ്ട്.

ഹൈറേഞ്ചിലും കടൽ തീരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കൺട്രോൾ റൂമുകൾ തുറന്നു. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. തെക്കൻ കേരളത്തിലെ തുറമുഖങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലടയാറിന്‍റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more