കൊടുംശൈത്യം ആഴ്ചാവസാനത്തോടെ, താപനില മൈനസ് പത്തിനും താഴേക്ക്


കൊടുംശൈത്യം ആഴ്ചാവസാനത്തോടെ, താപനില മൈനസ് പത്തിനും താഴേക്ക്

ഈ ആഴ്ചാവസാനത്തോടെ ബ്രിട്ടന്‍ കൊടുംശൈത്യത്തിന്റെ പിടിയിലകപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശീതക്കാറ്റുകള്‍ വീശിത്തുടങ്ങുന്നതോടെ ബ്രിട്ടനിലെ താപനില മൈനസ് പത്തിനും താഴേക്ക് പോകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ധ്രുവക്കാറ്റ് എത്തുന്നതോടെ ബ്രിട്ടന്‍ ഇതുവരെ അനുഭവിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ശൈത്യമാകും ഇവിടെ അനുഭവപ്പെടുക എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ശക്തമായ കാറ്റും മഴയും അടുത്തദിവസങ്ങളില്‍ യുകെയിലേക്ക് എത്തിത്തുടങ്ങുന്നതോടെ കൊടുംശൈത്യത്തിന് തുടക്കമായി തുടങ്ങും. പുതുവര്‍ഷത്തില്‍ അധികം പ്രശ്‌നമില്ലാതെ ശാന്തമായി തുടര്‍ന്ന കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും ഇത് ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നും മെറ്റ് ഓഫീസ് ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകനായ മാര്‍ക്കോ പെറ്റാഗ്ന ചൂണ്ടിക്കാട്ടുന്നു.

അഞ്ച് മുതല്‍ പത്ത് സെന്റീമീറ്റര്‍ വരെ കനത്തില്‍ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ രാജ്യത്തിന്റെ തെക്കന്‍ഭാഗങ്ങളില്‍ വെള്ളിയാഴ്ചയോടെയായിരിക്കും മഞ്ഞുവീണ് തുടങ്ങുന്നത്. മലമുകളിലും മറ്റും മഞ്ഞൂവീഴ്ച കുറച്ചൂകൂടി കൂടുതലായിരിക്കും. ഈ ആഴ്ച മുഴുവന്‍ താപനില കുറഞ്ഞ് നില്‍ക്കുമെങ്കിലും വെള്ളിയാഴ്ചയോടെ ഇത് മൈനസ് 2 ഡിഗ്രിവരെ താഴാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വെള്ളിയാഴ്ച മഞ്ഞുവീഴ്ച മൂലം ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എക്‌സാറ്റാ വെതറിന്റെ കാലാവസ്ഥാ നിരീക്ഷകനായ ജെയിംസ് മാഡന്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലുമാകും ആദ്യം ശൈത്യം അനുഭവപ്പെട്ട് തുടങ്ങുക. ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ട് തുടങ്ങുന്നു. യുകെയില്‍ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത് സ്‌കോട്ട്‌ലാന്‍ഡിലായിരിക്കും.

സ്‌കോട്ട്‌ലാന്‍ഡ് പ്രദേശങ്ങളില് താപനില രാത്രിയില്‍ -14 വരെ താഴാന്‍ സാധ്യതയുണ്ട്. മധ്യ ഇംഗ്ലണ്ടില്‍ ഇത് -7 ഡിഗ്രിയും തെക്കന്‍ പ്രദേശത്ത് മൈനസ് 2 വരേയും ആയിരിക്കും. പകല്‍ താപനില മൈനസ് 5 ല്‍ കൂടാന്‍ സാധ്യതയില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317