1 GBP = 103.81

വെയിസ്റ്റ് മാനേജ്‌മെന്റ് വീടുകളിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതാകും ഉചിതം; കൗൺസിലുകൾ ബിന്നുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് മൂന്നാഴ്ചയിലൊരിക്കൽ മാത്രമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു.

വെയിസ്റ്റ് മാനേജ്‌മെന്റ് വീടുകളിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതാകും ഉചിതം; കൗൺസിലുകൾ ബിന്നുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് മൂന്നാഴ്ചയിലൊരിക്കൽ മാത്രമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു.

ലണ്ടൻ: ബ്രിട്ടനിലെ കുടുംബങ്ങൾക്ക് ഭീഷണിയുയർത്തി കൗൺസിലുകളുടെ പുതിയ റീസൈക്കിളിംഗ് പദ്ധതികൾ. റബ്ബിഷ് ബിന്നുകളിൽ നിന്നുള്ള മാലിന്യങ്ങൾ മൂന്ന് ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുന്നതിനുള്ള പുതിയ പദ്ധതിയുമായാണ് രംഗത്ത് വന്നിരിക്കുന്നത്. കൗണ്സിലുകളുടെ ഫണ്ടുകളിൽ വന്ന വെട്ടിച്ചുരുക്കലുകളും നിലവിലെ സംവിധാനത്തിൽ കാര്യക്ഷമമായി മുന്നോട്ട് പോകാൻ കഴിയാത്തതുമാണ് അധികൃതരെ കുഴക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് ഇരുപത്തിയൊന്ന് ദിവസത്തോളം ബിന്നുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ എടുത്തേക്കും. ഇത് ഏറ്റവും അധികം ബാധിക്കുക മലയാളി കുടുംബങ്ങളെ തന്നെയാകും.

പദ്ധതി ഇതിനകം തന്നെ പല കൗൺസിലുകളും നടപ്പിലാക്കിക്കഴിഞ്ഞു. വിഗനിൽ കഴിഞ്ഞ വർഷം തന്നെ കൗൺസിൽ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. സതേൺ ഭാഗങ്ങളിൽ സറേയിലെ ഗിൽഫോർഡ് കൗൺസിലാണ് പദ്ധതി നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. തുടർന്ന് ഈസ്റ്റ് ഡവനിലേയും സെന്റ് ഹെലൻ ഓൺ മെഴ്‌സിസൈഡ്, ഓൾധാം, റോക്‌ടെയ്ൽ തുടങ്ങിയ ഇടങ്ങളിലെയും കൗൺസിലുകൾ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

വെയ്ൽസിലെ പല പ്രദേശങ്ങളിലും 2014 മുതൽ മാസത്തിലൊരിക്കൽ മാലിന്യം നീക്കം ചെയ്യുന്ന പരിപാടി കൗൺസിലുകൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പദ്ധതി കാര്യമായ വിജയം കണ്ടിട്ടില്ല. പുതിയ നീക്കം നടപ്പിലാക്കേണ്ടി വരുമ്പോൾ വീടുകളിൽ കൂടുതൽ വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കേണ്ടി വരും. ഭക്ഷ്യ മാലിന്യങ്ങൾക്ക് പ്രത്യേക ബിന്നുകൾ തന്നെ വേണ്ടി വരും. കൂടാതെ വീടുകളിൽ കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും കഴിയണം. അതേസമയം മൂന്ന് ആഴ്ചയിലൊരിക്കൽ ബിന്നുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നത് കൂടുതൽ ആരോഗ്യ പ്രശനങ്ങൾക്ക് ഇടയാക്കുമെന്നും കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more