1 GBP = 103.12

ലശ്കർ കമാൻഡർ വസീം ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലശ്കർ കമാൻഡർ വസീം ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കാശ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയിബ കമാൻഡർ വസീം ഷാ കൊല്ലപ്പെട്ടു. സംഘടനയിലെ മറ്റൊരു നേതാവായ ഹഫീസ് നിസാറിനെയും കൊലപ്പെടുത്തിയതായി സുരക്ഷാ സേന വൃത്തങ്ങൾ അറിയിച്ചു.

ഭീകരവാദികളുട സുരക്ഷാ താവളമായി അറിയപ്പെടുന്ന പുൽവാമയിലെ ലിറ്റർ പ്രദേശത്തുവെച്ചാണ് അബു ഒസാമ ഭായ് എന്ന് അറിയപ്പെടുന്ന ഷാ വധിക്കപ്പെട്ടത്. നാല് വർഷത്തിനിടെ ലിറ്റർ പ്രദേശത്ത് നടക്കുന്ന ആദ്യത്തെ ഓപറേഷനാണിത്.

ദിവസങ്ങളായി സേനയുടെ നിരീക്ഷണത്തിലായിരുന്നു 23കാരനായ ഷാ എന്നാണ് കരുതപ്പെടുന്ത്. സുരക്ഷാ സേനയുടെ പിടിയിൽ അകപ്പെട്ടെന്ന് അറിഞ്ഞ് ലിറ്ററിലെ ഒളിത്താവളത്തിൽ നിന്നും ബോഡിഗാർഡായ നിസാർ അഹമ്മദിനൊപ്പം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സി.ആർ.പി.എഫും ആർമിയും ചേർന്ന് പ്രദേശം വളഞ്ഞിരുന്നതിനാൽ രക്ഷപ്പെടാനായില്ല.

ഷോപ്പിയാൻ നിവാസിയായ ഷാ കോളജ് പഠനം ഉപേക്ഷിച്ച് 2014ലാണ് ലശ്കറിൽ ചേർന്നത്. പഴക്കച്ചവടം നടത്തിയിരുന്ന കുടംബത്തിൽ നിന്നും വന്ന ഷാ സ്കൂൾ പഠനകാലത്തു തന്നെ ലശ്കർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സൗത്ത് കശ്മീരിലെ അസ്വസ്ഥതകളുടെ പ്രധാന ശിൽപി ഷായാണെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തൽ.

സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെയും ചുമതല വഹിച്ചിരുന്ന വസീം ഷായുടെ തലക്ക് 10 ലക്ഷം രൂപയാണ് സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more