1 GBP = 103.54
breaking news

വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ നാലാം വാർഷികാഘോഷവും; ഈസ്റ്റർ – വിഷു ആഘോഷങ്ങളും ഏപ്രിൽ 15ന്….

വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ നാലാം വാർഷികാഘോഷവും; ഈസ്റ്റർ – വിഷു ആഘോഷങ്ങളും ഏപ്രിൽ 15ന്….

അലക്സ് വർഗ്ഗീസ്

വാറിംഗ്‌ടൺ:- നാലു വർഷങ്ങൾക്ക് മുൻപ് വാറിംഗ്ടണിലെ മലയാളികളെ കേരളത്തിന്റെ സാംസ്കാരിക തനിമയോടെ, പൈതൃകത്തോടെ ഒത്തൊരുമിപ്പിച്ച് മുന്നോട്ട് നയിക്കുവാനുള്ള ആഹ്വാനത്തോടെ, അന്നത്തെ കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി തിരി തെളിച്ച് ഉത്ഘാടനം നിർവ്വഹിച്ച വാറിംഗ്ടൺ മലയാളി അസോസിയേഷൻ ഈ മാസം നാലു വർഷങ്ങൾ പുർത്തിയാക്കി. നോർത്ത് വെസ്റ്റിലെ മുൻനിര അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞ വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ വാഷികാഘോഷവും പൊതുയോഗവും, ഈസ്റ്റർ – വിഷു ആഘോഷങ്ങളും ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ വാറിംഗ്ടൺ റെയ്ലാൻഡ്സ് റിക്രിയേഷൻ ക്ലബിൽ വച്ച് നടത്തപ്പെടുന്നതാണ്.

പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ അദ്ധ്യക്ഷത വഹിക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ. ഷീജോ വർഗ്ഗീസ് ഉത്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ വാറിംഗ്ടൺ എം.പി, വാറിംഗ്ടൺ മേയർ എന്നിവർ ആശംസകൾ നൽകി സംസാരിക്കുന്നതാണ്.

പൊതുസമ്മേളനത്തിന് ശേഷമുള്ള കലാവിരുന്നിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ നൃത്തരൂപങ്ങൾ, യുക്മ നാഷണൽ- ഏഷ്യാനെറ്റ്‌ യൂറോപ്പ് ഭരതനാട്യ തിലകം കുമാരി. സ്റ്റെഫി സ്രാമ്പിക്കൽ ഒരുക്കുന്ന ഭരതനാട്യം, ശ്രീ. റെക്സ് നയിക്കുന്ന ഗാനമേള , യുകെയിലെ അറിയപ്പെടുന്ന ഡാൻസ് ട്രൂപ്പ് ആയ ദേശി നാച്ച് അവതരിപ്പിക്കുന്ന ബോളിവുഡ് ഫ്യൂഷൻ ഡാൻസ് എന്നിവ ആഘോഷത്തിന് കൂടുതൽ മനോഹാരിത നൽകും.

പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾ സ്ഥാനമേറ്റ ശേഷം, രാത്രി 9 മണിയോടെ വിഭവ സമൃദ്ധമായ ഭക്ഷണത്തോട് കൂടി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുമെന്ന് ആഘോഷ കമ്മിറ്റിക്ക് വേണ്ടി കൺവീനർ ശ്രീ.എബി തോമസ് ചെയർമാൻ ശ്രീ തോമസ് ചാക്കോ എന്നിവർ അറിയിച്ചു.

ഡബ്ല്യൂ.എം.എ യുടെ നാലാം വാർഷികാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ സെക്രട്ടറി ശ്രീ.സുരേഷ് നായർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more