1 GBP = 103.68
breaking news

വാല്‍സിംഹാംതീര്‍ത്ഥാടനം; മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ്

വാല്‍സിംഹാംതീര്‍ത്ഥാടനം; മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ്

വാല്‍സിംഹം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് നാന്ദി കുറിച്ചു. യുകെയിലെ സീറോ മലബാര്‍​ ​വിശ്വാസികളുടെ ഏറ്റവും വലിയ തിരുനാളായ വാല്‍സിംഹാം തീര്‍ത്ഥാടനം 2018 ജൂലൈ 15 ന് ആഘോഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാതലത്തില്‍ ക്രമീകരിക്കുന്ന തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്ത് നടത്തുന്നത് ഈസ്റ്റ് ആംഗ്ലിക്കന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫിലിപ്പ് പന്തമാക്കിലിന്റെ നേതൃത്വത്തില്‍ കിങ്സ്ലിന്‍ തിരുക്കുടുംബം സീറോ മലബാര്‍ സമൂഹമാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേ കത്തിന്റെയും രണ്ടാം വാര്‍ഷികമാണ് എന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ മറ്റൊരു സവിശേഷത.

ഈ തീര്‍ത്ഥാടനത്തെ പ്രതിപാദിച്ച് മരിയന്‍ ടൈംസ് സ്‌പെഷ്യല്‍ സപ്ലിമെന്റ് തയ്യാറാക്കുന്നു. മരിയന്‍ മിനിസ്ട്രിക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭ്യമായ നിരവധി കൃപകള്‍ക്ക് മാതാവിനുള്ള നേര്‍ച്ചയായിട്ടാണ് സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രസിദ്ധീകരിക്കുന്നതെന്ന് മരിയന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ ബ്ര. തോമസ് സാജ് അറിയിച്ചു. ഈ തീര്‍ത്ഥാടനം എല്ലാവിധ അനുകൂല സാഹചര്യങ്ങളോടും കൂടി ഭക്തി സാന്ദ്രവും വിജയപ്രദമാക്കുവാനും എല്ലാവരുടേയും പ്രാര്‍ത്ഥനാ സഹായം യാചിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്: ടോമി ഒഴുന്നാലില്‍, ജനറല്‍ കണ്‍വീനര്‍, (07810711491), സാബു അഗസ്റ്റിന്‍, ട്രസ്റ്റി (07565762931), മഞ്ജു ജിമ്മി, ട്രസ്റ്റി (07725996120) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more