1 GBP = 103.12

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം സെപ്റ്റംബര്‍ 24ന് …

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം സെപ്റ്റംബര്‍ 24ന് …

ജോണ്‍സന്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു. എണ്‍പത്തിയേഴാം പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ചു ആഘോഷിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നു വരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റവും അനുഗ്രഹപ്രദമാകുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. 11 മണിക്ക് ആരംഭ പ്രാര്‍ത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കും. തുടര്‍ന്ന് പരിശുദ്ധമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീര്‍ത്ഥാടന യാത്ര. 2.30 ന് ആഘോഷമായ വി. കുര്‍ബ്ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്റ്റന്‍, ഗ്‌ളാസ്‌ഗോ, കവന്‍ട്രി, ലൂട്ടന്‍, ആഷ്ഫോര്‍ഡ്, നോട്ടിങ്ങ്ഹാം, ഷെഫീല്‍ഡ്, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, ലിവര്‍പൂള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായി രിക്കും വാല്‍സിംഹാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്റ്റംബര്‍ 30ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭാ പുനരൈക്യം നടന്നത്. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ സഭയെ വഴിനടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂടി വരവ്. അതോടൊപ്പം യൂറോപ്പിന്റെ അജപാലന ശുശ്രൂഷയ്ക്കായി ലഭിച്ച അപ്പസ്‌തോലിക വിസിറ്റേറ്റര്‍ നിയുക്ത മെത്രാന്‍ ജോണ്‍ കൊച്ചുതുണ്ടില്‍ പിതാവിനെയോര്‍ത്ത് നന്ദി പറയാനും പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തില്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ സമര്‍പ്പിക്കാനും ഉള്ള അവസരമാകും വാര്‍ഷിക തീര്‍ത്ഥാടനം. തിരുക്കര്‍മ്മങ്ങള്‍ക്ക് യുകെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പിലും നേതൃത്വം നല്‍കും.

വിലാസം:

National Shrine

Friday Market Place

Walsingham

NR226EG

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more