1 GBP = 103.85
breaking news

വാല്‍സിംഹാം തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; കോച്ചുകളിലും കാറുകളിലുമായി മരിയഭക്തരെത്തുമ്പോള്‍ സ്വീകരിക്കാന്‍ സംഘാടകര്‍ തയ്യാറായിക്കഴിഞ്ഞു; പാര്‍ക്കിങ് സൗകര്യങ്ങള്‍ മനസിലാക്കാന്‍ റൂട്ട് മാപ്പും …

വാല്‍സിംഹാം തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; കോച്ചുകളിലും കാറുകളിലുമായി മരിയഭക്തരെത്തുമ്പോള്‍ സ്വീകരിക്കാന്‍ സംഘാടകര്‍ തയ്യാറായിക്കഴിഞ്ഞു; പാര്‍ക്കിങ് സൗകര്യങ്ങള്‍ മനസിലാക്കാന്‍ റൂട്ട് മാപ്പും …

ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിംഹാം: കാത്തു കാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്റെ ദൂരം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ രാജ്യങ്ങളില്‍ നിന്നും മലയാളി ക്രൈസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. തിരുനാളില്‍ പ്രസുദേന്തിമാരായി നേതൃത്വം നല്‍കുന്ന സഡ്ബറി കമ്മ്യൂണിറ്റിയും മറ്റു വിവിധ കമ്മിറ്റികളും രക്ഷാധികാരി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കരയുടെയും നേതൃത്വത്തില്‍ തയ്യാറായി കഴിഞ്ഞു. നാളെ രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും നേതൃത്വം നല്‍കുന്ന മരിയന്‍ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍, ഉച്ചകഴിഞ്ഞു 3.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകുന്ന ദിവ്യബലിയോടെയാണ് അവസാനിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടകരായെത്തുന്ന വൈദികരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങള്‍ സംഘാടക സമിതി ഓര്‍മ്മിപ്പിക്കുന്നു: തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദികര്‍ അവരവരുടെ കുര്‍ബ്ബാന കുപ്പായം കൊണ്ട് വരാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോച്ചുകളില്‍ വരുന്നവര്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകള്‍, പൊന്‍ – വെള്ളി കുരിശുകള്‍, മെഗാഫോണുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ മുതലായവ കരുതേണ്ടതാണ്. വി. കുര്‍ബ്ബാനയില്‍ സജീവമായി പങ്ക് ചേരാന്‍ അതാത് സമൂഹങ്ങളില്‍ നിന്നും കുര്‍ബ്ബാന പുസ്തകവും കൊണ്ട് വരാന്‍ ശ്രദ്ധിക്കേണ്ടതാണ്. തിരുക്കര്‍മ്മങ്ങളുടെ സമയ ക്രമീകരണങ്ങള്‍ വാല്‍സിംഹാമിലേക്ക് വരാനും തിരിച്ചുപോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങളടങ്ങിയ മാപ്പുകള്‍ തുടങ്ങിയവ ചുവടെ ചേര്‍ത്തിരിക്കുന്നു. ഈ അനുഗ്രഹീത ദിനത്തിലേക്കും വാല്‍സിംഹാം മാതാവിന്റെ തിരുസന്നിധിയിലേക്കും എല്ലാ ക്രൈസ്തവവിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more