1 GBP = 104.21
breaking news

അമ്മയുടെ സന്നിധിയിലെത്തുന്ന മക്കളെ സ്വീകരിക്കുവാന്‍ വീട്ടുക്കാരായി ഏഴ് കുടുംബങ്ങള്‍; ഇത്തവണത്തെ പ്രസുദേന്തി കുടുംബങ്ങള്‍ക്ക് ഇത് അനുഗ്രഹ നിമിഷങ്ങള്‍…

അമ്മയുടെ സന്നിധിയിലെത്തുന്ന മക്കളെ സ്വീകരിക്കുവാന്‍ വീട്ടുക്കാരായി ഏഴ് കുടുംബങ്ങള്‍; ഇത്തവണത്തെ പ്രസുദേന്തി കുടുംബങ്ങള്‍ക്ക് ഇത് അനുഗ്രഹ നിമിഷങ്ങള്‍…

ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിംഹാം : സഡ്ബറിയിലെ ഏഴ് ക്രൈസ്തവ കുടുംബങ്ങള്‍ ഈ വര്‍ഷം അതിരറ്റ സന്തോഷത്തിലാണ്. ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാളിനു പ്രസുദേന്തിമാരാകുന്നതും ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പരി.വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപമെടുക്കാനുമുള്ള അപൂര്‍വ്വ ഭാഗ്യം കൈവന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണവര്‍. ഇക്കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയന്‍സിയുടെ നടന്നുവന്നിരുന്ന ഈ വലിയ തീര്‍ത്ഥാടനം ഈ വര്‍ഷം മുതല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഏറ്റെടുത്തു നടത്തുന്ന ആദ്യ വര്‍ഷത്തില്‍ തന്നെ ഇവര്‍ പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സുവിശേഷതതില്‍ വിവരിച്ചിരിക്കുന്ന ഈശോയുടെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞ് തികയാതെ വന്നതിന് പരിഹാരം കാണുവാന്‍ മുന്‍കൈയെടുത്തത് അപ്പോള്‍ അവിടെയുണ്ടായിരുന്ന പരി. അമ്മയാണ്. മാതാവ് അവിടത്തെ പരിചാരകരോട് പറഞ്ഞു ‘അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍’. ഈശോയുടെ നിര്‍ദ്ദേശപ്രകാരം കല്‍ഭരണികളില്‍ വെള്ളം കോരി നിറച്ചതും ആദ്യ അത്ഭുതം ഏറ്റവും അടുത്തു നിന്ന് കണ്ടതും മാതാവിന്റെയും ഈശോയുടെയും നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ച പരിചാരകരായിരുന്നു. വാല്‍സിംഹാം തിരുനാളില്‍ മാതാവിന്റെ സ്വന്തം പരിചാരകരും വീട്ടുകാരുമായി നില്‍ക്കുന്ന ഈ ഏഴ് കുടുംബങ്ങള്‍ക്കും ഇത് അപൂര്‍വ്വ സന്തോഷത്തിന്റെ നിമിഷമാണ്. വികാരി റവ. ഫാ. ടെറിന്‍ മുല്ലക്കരയ്ക്കൊപ്പം മണ്ണുംപുറത്ത് സിബിന്‍ അഗസ്തി, മാന്തുരുത്തില്‍ ബോബി ചെറിയാന്‍, പൂവത്തിങ്കല്‍ ടോണി ജോര്‍ജ്, തൊട്ടിയില്‍ സാബു ജോസഫ്, അറക്കക്കുടിയില്‍ ഷാജു വര്‍ഗീസ്, വഴുതപ്പള്ളി പ്രദോഷ്, നാഞ്ചിറ മാത്യു ജോസി വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹപ്രദമാക്കുവാന്‍ സഡ്ബറിയിലെ ഈ ഏഴ് പ്രസുദേന്തി കുടുംബങ്ങളും കമ്മിറ്റിയംഗങ്ങളും ഫാ. ടെറിന്‍ മുല്ലക്കരയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു ആത്മീയമായ ഒരുക്കം നടത്തി. ‘ഇംഗ്‌ളണ്ടിലെ നസ്രത്ത്’ എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെത്തിച്ചേരുന്ന എല്ലാ മാതൃഭക്തര്‍ക്കും പരി. മാതാവിന്റെ മാധ്യസ്ഥം വഴി നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കട്ടെയെന്നും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിനും വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറുമായ ഫാ. ടെറിന്‍ മുല്ലക്കര പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more