1 GBP = 103.14

വിഎസ് അച്യുതാനന്ദന്‍ സി പി എം സംസ്ഥാന സമിതിയില്‍ പിബി കമ്മീഷന്‍ നടപടികള്‍ താക്കീത് നല്‍കി അവസാനിപ്പിച്ചു

വിഎസ് അച്യുതാനന്ദന്‍ സി പി എം സംസ്ഥാന സമിതിയില്‍  പിബി കമ്മീഷന്‍ നടപടികള്‍ താക്കീത് നല്‍കി  അവസാനിപ്പിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിഎസിനെതിരായ നടപടികള്‍ പിബി കമ്മിഷന്‍ അവസാനിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ വിഎസ് സംതൃപ്തി പ്രകടിപ്പിച്ചു. വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം, പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ ബന്ധുനിയമനം അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി.

സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രായം കണക്കിലെടുത്ത് അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സംഘടനാ മര്യാതകളും അച്ചടക്കവും പാലിച്ച് മുന്നോട്ട് പോകാന്‍ വി എസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. വിഎസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു യച്ചൂരിയടക്കമുള്ളവരുടെ വിഭാഗം. എന്നാല്‍ ലഘുവായെങ്കിലും നടപടി വേണമെന്ന നിലപാടിലായിരുന്നു പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായതാണ് താക്കീത്. അതേസമയം, ഇപി ജയരാജനും പികെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമനം അടുത്ത സിസിയില്‍ ചര്‍ച്ചയാകും.

പാര്‍ട്ടിയുമായി ഒത്തു പോകുന്ന സാഹചര്യത്തിലാണ് വിഎസിനെതിരെ കൂടുതല്‍ നടപടികള്‍ വേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണമായത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് വിഎസ് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്കലംഘനങ്ങള്‍ സംബന്ധിച്ച പി.ബി റിപ്പോര്‍ട്ടിന്മേലാണ് നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more