1 GBP = 103.54
breaking news

പിണറായിയെയും ആഭ്യന്തര വകുപ്പിനെയും നിശിതമായി വിമര്‍ശ്ശിച്ച് വിഎസ്; ഭരണം പരാജയം എന്നു പാര്‍ട്ടിക്കുള്ളിലും അഭിപ്രായം.

പിണറായിയെയും ആഭ്യന്തര വകുപ്പിനെയും നിശിതമായി വിമര്‍ശ്ശിച്ച്  വിഎസ്; ഭരണം പരാജയം എന്നു പാര്‍ട്ടിക്കുള്ളിലും അഭിപ്രായം.

തിരുവനന്തപുരം: സംസ്ഥാന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും നിശിതമായി വിമര്‍ശിച്ച് വി എസ് അച്ച്യുതാനന്ദന്‍. പോലീസിനെ കയറൂരി വിടരുതെന്ന് പറഞ്ഞ വി എസ്, ഭരണമാറ്റം ജനങ്ങള്‍ക്കു ബോധ്യപ്പെടണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ശാശ്വതമായി തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിഎസ് നിലപാട് അറിയിച്ചത്.

രാഷ്ട്രീയധാരണയും അനുഭവപരിചയവും ഉള്ളവരെ നിയോഗിച്ചുകൊണ്ടു മന്ത്രിമാരുടെ ഓഫിസില്‍ ആവശ്യമായ അഴിച്ചുപണി വേണമെന്നു സിപിഎം ഇന്നലെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിശിതവിമര്‍ശനം ഉണ്ടായിരുന്നു. പൊലീസിന്റെ നടപടികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിനു വഴിവയ്ക്കുന്നു എന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണു പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more