1 GBP = 104.37
breaking news

മൈസൂര്‍ ബൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി; മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൈസൂര്‍ ബൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി; മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൈസൂര്‍: സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ മൈസൂരിലെ ബൃന്ദാവന്‍ പൂന്തോട്ടത്തില്‍ മരം കടപുഴകിവീണ് മൂന്ന് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

കടുത്ത കാറ്റും മഴയുമാണ് കുറച്ചുമുമ്പ് ബൃന്ദാവനിലുണ്ടായത്. ശക്തമായ മഴയ്‌ക്കൊപ്പം വലിയ മഞ്ഞുകട്ടകളും പെയ്തു. ഇവ ദേഹത്തുവീണ് നിരവധി ആളുകള്‍ക്ക് പരുക്കുപറ്റി. ഇതേത്തുടര്‍ന്നാണ് മരം കടപുഴകിയതും മൂന്നുപേര്‍ മരിച്ചതും. ഇതേത്തുടര്‍ന്ന് ഗാര്‍ഡന്‍ അടച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more