വർഗീസ് ഡാനിയേൽ
ഷെഫീൽഡിലെ വോളി ബോൾ പ്രേമികൾ ആകാംക്ഷാപൂർവ്വം കാത്തിരുന്ന സുദിനം എത്തിചേർന്നു.
ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളീബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമതു വോളിബോള്‍ ടൂര്‍ണമെന്റ്,ഇന്ന് രാവിലെ ഒൻപതു മണിക്ക് ഷെഫീല്‍ഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സിൽ (EIS) ആരംഭിക്കുമ്പോൾ മുൻ വർഷത്തേക്കാൾ ആവേശ പൂർവ്വമായ മത്സരമാണ് നടക്കുന്നത് എന്നതിന്റെ ധ്വനി നൽകികൊണ്ട് വിയന്ന ടീമും സ്വിട്സര്ലാന്ഡ് ടീമും ഇന്നലെ മാഞ്ചസ്റ്ററിൽ വിമാനമിറങ്ങി. ക്ലബ് മാനേജർ ജോജി ജോസഫ് ടീമംഗങ്ങളെ എയർപോർട്ടിൽ സ്വീകരിച്ചു.
പന്ത്രണ്ടു ടീമുകൾ രണ്ടു പൂളുകളിലായി മത്സരിക്കുമ്പോൾ വിജയം ആർക്കരികിലേക്ക് എന്ന് പ്രവചിക്കുക പ്രയാസമായിരിക്കും. വിൻസന്റ് വർഗീസിന്റെ ക്യാപ്റ്റന്‍സിയിലാണ് ആതിഥേയരായ ഷെഫീൽഡ് സ്ട്രൈക്കേർസ് മത്സരത്തിനിറങ്ങുക. സ്വന്തം തട്ടകത്തിൽ വിജയകിരീടം ചൂടുവാൻ ഇറങ്ങുന്ന ഷെഫീൽഡിന് കാണികളുടെ വൻ പിന്തുണ ഉള്ളപ്പോൾ യുകെയിലെ തന്നെ പല മത്സരങ്ങളിലും വിജയം വരിച്ച വിയന്ന ടീമിന് ആത്മവിശ്വാസമാണ് കരുത്ത്.
വിയന്ന, സ്വിറ്റ്സർലാന്റ്, അയർലണ്ട്, ലിവർപൂൾ, ബിർമിങ്ഹാം , വോക്കിങ്, കേംബ്രിഡ്ജ്, പീറ്റർബറോ, പ്രെസ്റ്റൺ,ലണ്ടൻ, കാർഡിഫ്, ഷെഫിൽഡ് എന്നീ ടീമുകളാണ് മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുക.
വൈകിട്ട് ഒൻപത് മണി വരെ നീണ്ടു നിൽക്കുന്ന മത്സരങ്ങളുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും സ്വാദിഷ്ഠമായ ഭക്ഷണ സാധനങ്ങൾ വളരെ മിതമായ വിലയ്ക്ക് ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ചെയ്തിട്ടുള്ളതായും കൺവീനർ ഡോണി സ്കറിയ അറിയിച്ചു.
ഈ വർഷം ഷെഫീൽഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ്, ഷെഫീൽഡ് ചില്ട്രെന്സ് ചാരിറ്റിക്കു വേണ്ടിയുള്ള ഈവെന്റ് ആയി നടത്തുവാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ഈ വര്‍ഷത്തെ ഓള് യൂറോപ് വോളിബോള്‍ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമായി തീര്‍ക്കുവാന്‍ എല്ലാവരെയും ഷെഫീൽഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സ് (EIS) സെന്ററിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .
കളിക്കളത്തിന്റെ വിലാസം ചുവടെ
Place: EIS
200 Coleridge Rd, Sheffield S9 5DA
click on malayalam character to switch languages