എഞ്ചിനില്‍ കൃത്രിമം നടത്തി: 430 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് ഫോക്‌സ് വാഗണ്‍


എഞ്ചിനില്‍ കൃത്രിമം നടത്തി: 430 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് ഫോക്‌സ് വാഗണ്‍

വാഷിങ്ടണ്‍: മലിനീകരണ തോത് കുറച്ചുകാണിക്കാന്‍ എഞ്ചിനില്‍ കൃത്രിമം കാട്ടിയതായി ഫോക്‌സ് വാഗണ്‍ കമ്പനിയുടെ കുറ്റസമ്മതം. കമ്പനിയിലെ ആറ് ഉന്നത ഉദ്യോഗസ്ഥര്‍ കൃത്രിമം നടത്തിയതില്‍ കുറ്റക്കാരാണെന്ന് അന്വേഷണ സമിതി സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തി. പിഴ ശിക്ഷയായി വിധിച്ച 430 കോടി ഡോളര്‍ നല്‍കാന്‍ തയാറാണെന്നും ഫോക്‌സ് വാഗണ്‍ അറിയിച്ചു. കമ്പനിയിലെ 40 ഓളം തൊഴിലാളികള്‍ കൃത്രിമം നടത്തിയത് തെളിയാതിരിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. 430 കോടി ഡോളര്‍ പിഴ എന്നത് ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നാളിതുവരെ ചുമത്തുന്ന ഏറ്റവും വലിയ പിഴ ശിക്ഷയാണ്.

അമേരിക്കയില്‍ വിപണിയിലിറക്കിയ ആറ് ലക്ഷം വാഹനങ്ങളിലെ ഡീസല്‍ എഞ്ചിനില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചാണ് മലിനീകരണ തോത് കുറച്ചുകാട്ടിയത്. സര്‍ക്കാര്‍ മലിനീകരണ പരിശോധന നടത്തുന്ന ഘട്ടത്തില്‍ എഞ്ചിനിലെ മലിനീകരണ നിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കുകയും മറ്റ് സമയങ്ങളില്‍ പ്രവര്‍ത്തനരഹിതമാക്കുകയുമായിരുന്നു രീതി.

മലിനീകരണ പരിധിയുടെ 40 ഇരട്ടിവരെയായിരുന്നു യഥാര്‍ഥ തോത്. അത് കുറച്ചുകാട്ടി എഞ്ചിന്റ ക്ഷമത കൂട്ടിയാണ് കാറുകള്‍ ഇറക്കിയത്. ഇങ്ങനെയൊരു സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചതായുള്ള ആരോപണം കമ്പനി ആദ്യം നിഷേധിച്ചെങ്കിലും വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതി ഇത് തെളിയിച്ചതോടെ കഴിഞ്ഞ സപ്തംബറില്‍ കമ്പനി ഇത് അംഗീകരിക്കാന്‍ തയാറായി. 2014 ലില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലെ പിഴവിന് ടയോട്ട കമ്പനിക്ക് 120 കോടി ഡോളര്‍ പിഴയിട്ടിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates