1 GBP = 103.97

വയനാട്ടിലെ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസവുമായി വോയിസ് ഓഫ് വയനാട് ഇൻ യുകെ

വയനാട്ടിലെ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസവുമായി വോയിസ് ഓഫ് വയനാട് ഇൻ യുകെ

ബെന്നി പെരിയപ്പുറം
കേരളത്തിലെ വയനാട് ജില്ലയിലെ വിവിധ രോഗം മൂലം വീടുകളിൽ അവശതയനുഭവിക്കുന്ന ആളുകൾക്ക് സഹായഹസ്തവുമായി വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിൽ കുടിയേറിയവരുടെ സംഘടനയായ വോയിസ് ഓഫ് വയനാട് ഇൻ യുകെ. അവരുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി യുകെയിൽ താമസിക്കുന്ന വയനാട്ടുകാർ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ചാരിറ്റിക്കു വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ജീവജ്യോതി പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്ക് ഒരു ആംബുലൻസ് നൽകുവാനാണ്‌ തീരുമാനിച്ചത്.

വയനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ വീടുകളിൽ മാറാരോഗം മൂലം വേദനയനുഭവിച്ചു കഴിയുന്നവർക്ക് വീടുകളിലെത്തി സൗജന്യമായി വേണ്ട സേവനം ചെയ്തു കൊടുക്കുകയാണ് ജീവജ്യോതി ട്രസ്റ്റ് ചെയ്യുന്നത്. യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ് ട്രസ്റ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന വോളന്റിയർമാർ വീഫ്ടുകളിലെത്തി ശുശ്രൂഷ ചെയ്യുന്നത്. വാഹനം ലഭിച്ചതോടെ കൂടുതൽ വീടുകളിൽ സേവനം ലഭ്യമാക്കുന്നതിന് സാധിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷെപ്പേർഡ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ വരുന്ന രോഗികൾക്കും ആശ്രിതർക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഈ ട്രസ്റ്റിലെ പ്രവർത്തകരാണ്.

വോയിസ് ഓഫ് വയനാട് യുകെ ചെയർമാൻ ശ്രീ. രാജൻ വർഗീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരു വര്ഷം കൊണ്ട് ആംബുലൻസിനുള്ള തുക സമാഹരിച്ചത്. മാനന്തവാടി ടൗണിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ജില്ലാ പോലീസ് സർജൻ ഡോ. മനു ജോൺസ് ആംബുലൻസിന്റെ താക്കോൽ ട്രസ്റ്റ് ചെയർമാൻ ഷെപ്പേർഡിന് നൽകി. യോഗത്തിൽ ഇബ്രാഹിം കൈപ്പാണി അധ്യക്ഷത വഹിച്ചു. രാജൻ വർഗീസ്, ബെന്നി പെരിയപ്പുറം , സജിമോൻ രാമച്ചനാട്ട് തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ നിന്നും നിരവധി കുടുംബങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more