1 GBP = 103.12

യൂറോപ്പിലേക്കും പരിധിയില്ലാത്ത രാജ്യാന്തര റോമിങ് പ്ലാനുമായി വോഡഫോണ്‍

യൂറോപ്പിലേക്കും പരിധിയില്ലാത്ത രാജ്യാന്തര റോമിങ് പ്ലാനുമായി വോഡഫോണ്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവനദാതാക്കളായ വോഡഫോണ്‍ യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്കു വേണ്ടി ആദ്യമായി അണ്‍ലിമിറ്റഡ് ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്ക്, വോഡഫോണ്‍ ഐ-റോംഫ്രീ അവതരിപ്പിച്ചു. ബിസിനസ് ട്രിപ്പായാലും അവധിക്കാലം ചെലവഴിക്കാനായാലും രാജ്യാന്തര യാത്രക്കാര്‍ക്ക് ഇനി ഈ പായ്ക്ക് ആക്റ്റിവേറ്റ് ചെയ്ത് യുകെയിലും ജര്‍മനി, സ്പെയിന്‍, ഇറ്റലി, നെതര്‍ലണ്ട്സ്, ടര്‍ക്കി, ഗ്രീസ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ളിക്ക്, റോമേനിയ, ഹംഗറി, മാള്‍ട്ട, അല്‍ബേനിയ എന്നിങ്ങനെ ഏത് യൂറോപ്യന്‍ രാജ്യത്തും അവരവരുടെ നമ്പര്‍ തന്നെ ഉപയോഗിക്കാം.

യൂറോപ്പ് കൂടാതെ യുഎസ് എ, യുഎഇ, സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങ ളിലും ഈ പായ്ക്ക് പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കും ഉപയോഗിക്കാം. 18 രാജ്യങ്ങളാണ് പരിധിയില്ലാത്ത ഈ പായ്ക്കിനു കീഴില്‍ വരുന്നത്. പല നിരക്കുകളില്‍ ഈ പായ്ക്ക് ലഭ്യമാണ്. 28 ദിവസത്തേക്ക് 5000 രൂപ (അതാ യത് തത്വത്തില്‍ ഒരു ദിവസത്തേക്ക് 180 രൂപ) മുതല്‍ 24 മണിക്കൂറിന് 500 രൂപവരെയുള്ള പായ്ക്ക് ലഭ്യമാണ്.

പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് വോഡഫോണ്‍ ആപ്പിലൂടെയോ www.vodafone.in/ എന്ന വെബ്സൈറ്റി ലൂടെയോ പായ്ക്ക് ആക്റ്റിവേറ്റ് ചെയ്യാം. യുഎസ് എ, സിംഗപൂര്‍, യുഎഇ എന്നിവിടങ്ങളിലേ ക്കുള്ള യാത്രക്കാര്‍ക്കായി ഏപ്രിലില്‍ തന്നെ പരിധിയി ല്ലാത്ത റോമിങ് അവതരിപ്പിച്ചിരുന്നുവെന്നും ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ ആവേശത്തിലാണെന്നും ഞങ്ങളുടെ മൊത്തം റോമേഴ്സിന്റെ 50 ശതമാനവും യൂറോപ്പ്, യുഎസ്എ, യുഎഇ, സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങ ളില്‍ വരുന്നുവെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്, അസോസി യേറ്റ് ഡയറ ക്ടര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.

ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോളുകളും ഡാറ്റയും ഫ്രീയാകുന്നതു വഴി പ്രാദേശിക സിം എടുക്കേണ്ടി വരുന്നതിന്റെയും പൊതു വൈഫൈ സ്ഥലങ്ങള്‍ അന്വേഷിച്ചു നടക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകുക യാണെന്നും വരിക്കാര്‍ക്ക് ഇനി സൗജന്യമായി ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനും മെയിലുകള്‍ പരിശോധിക്കാനും വോഡഫോണ്‍ നമ്പറുപയോഗിച്ച് റോമിങ് ചാര്‍ജിന്റെ പേടിയി ല്ലാതെ വീട്ടുകാരുമായി ബന്ധപ്പെടാനുമുള്ള സൗകര്യമാണ് ലഭിക്കുന്നതെന്നും അവ്നീഷ് ഖോസ്ല കൂട്ടിച്ചേര്‍ത്തു.

ഈ 18 രാജ്യങ്ങള്‍ കൂടാതെ ഇതേ പായ്ക്ക് മറ്റ് 42 രാജ്യങ്ങളില്‍ കൂടി സൗജന്യമായി ഉപയോഗി ക്കാം. ജപ്പാന്‍, ഖത്തര്‍, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വെ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍കൂടി ഇതേ പായ്ക്കില്‍ പരിധിയില്ലാതെ ഉപയോഗിക്കാനുള്ള സൗകര്യം ഈയിടെ വോഡഫോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം ഉപഭോക്താക്കള്‍ക്ക് ഇന്‍കമ്മിങ് കോളുകള്‍ സൗജന്യമാണ്. മിനിറ്റിന് ഒരു രൂപ നിരക്കില്‍ വിളിക്കുകയും ഒരു രൂപയ്ക്കു ഒരു എംബി ഡാറ്റ ഉപയോഗിക്കുകയും ചെയ്യാം.

For more information, please visit: http://bit.ly/2wZelmu

Follow us on Twitter @Vodafone IN_News and visit www.vodafone.in

Media Contact Information:

Vodafone India | [email protected]

Adfactors PR | [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more