1 GBP = 103.12

ബോട്ട്​ യാത്രക്കിടെ മുൻ പഞ്ചായത്ത്​ പ്രസിഡൻറ്​ കായലിൽ ചാടി

ബോട്ട്​ യാത്രക്കിടെ മുൻ പഞ്ചായത്ത്​ പ്രസിഡൻറ്​ കായലിൽ ചാടി

മട്ടാഞ്ചേരി: വൈപ്പിൻ^ഫോർട്ട്​കൊച്ചി ബോട്ടിൽനിന്ന്​ മുൻ പഞ്ചായത്ത്​ പ്രസിഡൻറ്​ കായലിൽ ചാടി. കൊച്ചി കായലിൽ കപ്പൽചാലിന്​ സമീപമാണ്​ സംഭവം. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡൻറും സി.പി.​എം ലോക്കൽ കമ്മിറ്റി അംഗവുമായ​ വി.കെ. കൃഷ്ണനാണ് കായലിൽ ചാടിയത്​. ഫോർട്ട്​കൊച്ചി^വൈപ്പിന്‍ യാത്രാബോട്ടായ ഫോര്‍ട്ട്ക്വീൻ ചൊവ്വാഴ്ച രാത്രി എ​േട്ടാടെ വൈപ്പിൻ ബോട്ട് ജെട്ടിയില്‍ അടുക്കാനിരിക്കെയാണ് സംഭവം.

തന്നെ പുകച്ച് പുറത്തുചാടിക്കാൻ സി.പി.എം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതി​െവച്ച ആത്മഹത്യാക്കുറിപ്പ് ബോട്ടി​െല യാത്രക്കാരന്​ കൈമാറിയശേഷമാണ്​ കായലിൽ ചാടിയത്. രാത്രിയായതിനാൽ തെരച്ചിൽ നടത്താനായില്ല.

എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കഴിഞ്ഞ ​േമയ് 31നാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പികൂടി പിന്തുണച്ചതോടെ​ കൃഷ്ണന് സ്ഥാനം നഷ്​ടമായത്. എന്നാൽ, സ്ഥാനനഷ്​ടമല്ല ആത്മഹത്യക്ക് കാരണമെന്ന് കത്തിൽ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയെന്ന് കത്തിൽ പറയുന്നു. തിങ്കളാഴ്ച നടന്ന ലോക്കൽ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണൻ പങ്കെടുത്തിരുന്നു.

റെയിൽവേ മെയിൽ സർവിസിൽനിന്ന്​ വിരമിച്ചശേഷമാണ്​ ​രാഷ്​ട്രീയത്തിൽ സജീവമായത്​. 2005-2010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ കോൺഗ്രസ് വിമത​​െൻറ പിന്തുണയോടെ, കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം വോട്ട് നേടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് കൃഷ്​ണന്​ പ്രസിഡൻറുസ്ഥാനം ലഭിച്ചത്​. ആരോഗ്യ വിഷയങ്ങളും കുടുംബ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നതായി സൂചനയുണ്ട്. ഭാര്യയും മൂന്ന്​ മക്കളും അടങ്ങുന്നതാണ് കുടുംബം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more