1 GBP = 104.05

വിസ കാർഡുകൾ ഉപയോഗിക്കാൻ കഴിയാതെ ജനം വലഞ്ഞു; വിസാ കാർഡ് പേയ്മെന്റ് സിസ്റ്റത്തിലുണ്ടായ പിഴവുകൾ പരിഹരിച്ച് വരുന്നുവെന്ന് കമ്പനി

വിസ കാർഡുകൾ ഉപയോഗിക്കാൻ കഴിയാതെ ജനം വലഞ്ഞു; വിസാ കാർഡ് പേയ്മെന്റ് സിസ്റ്റത്തിലുണ്ടായ പിഴവുകൾ പരിഹരിച്ച് വരുന്നുവെന്ന് കമ്പനി

ലണ്ടൻ: ഇന്നലെ വിസ കാർഡുകളുമായി പുറത്തിറങ്ങിയ പലർക്കും നിരാശയായിരുന്നു ഫലം. കാർഡുകൾ ഡിക്ലെയിൻ ആകുകയോ എറർ രേഖപ്പെടുത്തുകയോ ആയിരുന്നു കാർഡുകൾ ഉപയോഗിച്ചവർക്ക്. ബ്രിട്ടനിലും യൂറോപ്പിലുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആയിരുന്നു പ്രധാനമായും ദുരിതം നേരിട്ടത്. മാസാദ്യം ആയതും വീക്കെൻഡ് ആയതും ഷോപ്പിംഗിനും മറ്റ്‌ ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങിയ ജനത്തിന് കാർഡുകൾ ഉപയോഗ ശൂന്യമായത് കനത്ത തിരിച്ചടിയായി.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ പലർക്കും കാർഡുകൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുവെന്ന് കമ്പനി പറയുന്നു. ഹാർഡ് വെയറിൽ ഉണ്ടായ പ്രശ്നങ്ങളാണ് തടസ്സം നേരിട്ടത്. ഇന്നത്തോടെ പൂർണ്ണ തോതിൽ സർവ്വീസുകൾ പുനരാരംഭിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സർവ്വീസിൽ തടസ്സം നേരിട്ടതിൽ കമ്പനി ക്ഷമാപണം നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more